അനുമോൾ ഇനി തമിനഴ്നാടിന്‍റെ മരുമകൾ. സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോളുടെ കഴുത്തിൽ താലിചാർത്തി തമിഴ്‌നാട് സ്വദേശി ഭുവനേഷ്. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
നടനും മോഡലുമാണ് ഭുവനേഷ്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി ‘കൈ പിടിച്ചോ’ എന്ന് പറയുന്നതും വിഡിയോയില്‍ കാണാം.
ഞങ്ങൾ വിവാഹിതരായി, എന്‍റെ കല്യാണം കഴിഞ്ഞു എന്ന അടിക്കുറിപ്പോടെ വിവാഹ ചിത്രങ്ങൾ അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
