ബെര്ഡലിൻ:സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഹൈഡൻഹെയ്മിനെതിരെ ബയേൺ മ്യൂണിക്കിന് ഗംഭീര വിജയം. എതിരില്ലാത്ത രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബയേൺ എതിരാളികളെ കീഴടക്കുകയായിരുന്നു.
ഫെലിപ്പ് ഷാവെസ്, അരിജോൺ ഇബ്രാഹിമോവിച്ച്, ലൂയിസ് ഡയസ്, നതാനിയേൽ ബ്രൗൺ എന്നിവരാണ് ബയേണിനായി ഗോൾ വല കുലുക്കിയത്. മറുഭാഗത്ത് ജൂലിയൻ നിയേഹുയേസ്, യാനിക്ക് വാഗ്നർ എന്നിവരാണ് ഹൈഡൻഹെയ്മിനായി സ്കോർ ചെയ്തത്.
