തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​വും തോ​ൽ​വി​യും സ്വാ​ഭാ​വി​കം: ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വ് വേ​ണം: പി.​ടി. ഉ​ഷ​യ്ക്ക് മ​റു​പ​ടി​യു​മാ​യി അ​ഞ്ജു ബോ​ബി ജോ​ർ​ജ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നി​ലെ (ഐ​ഒ​എ) സ്പോ​ർ​ട്സ് പേ​ഴ്സ​ൺ​സ് ഓ​ഫ് ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് മെ​റി​റ്റ് (എ​സ്ഒ​എം) തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പി.​ടി. ഉ​ഷ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ഞ്ജു ബോ​ബി ജോ​ർ​ജ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​തി​ന് കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ന​ൽ​ക​ണ​മെ​ന്നും അ​ഞ്ജു ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​വും തോ​ൽ​വി​യും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ര​ണ്ടി​നെ​യും ഒ​രേ മ​നോ​ഭാ​വ​ത്തോ​ടെ അം​ഗീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ഞ്ജു വ്യ​ക്ത​മാ​ക്കി.

എ​സ്ഒ​എം തെ​ര​ഞ്ഞെ​ടു​പ്പി​ൽ 53 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് അ​ഞ്ജു ബോ​ബി ജോ​ർ​ജ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ല​ഭി​ച്ച പി​ന്തു​ണ കാ​യി​ക​രം​ഗ​ത്ത് ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. ത​നി​ക്ക് വോ​ട്ട് ചെ​യ്ത​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് മു​ൻ​കൂ​ട്ടി പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ഞ്ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, വ​രാ​നി​രി​ക്കു​ന്ന ഐ​ഒ​എ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ഞ്ജു പൂ​ർ​ണ​മാ​യി ത​ള്ളി​യി​ട്ടി​ല്ല. മ​റു​വ​ശ​ത്ത്, എ​സ്ഒ​എം തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 വോ​ട്ടു​ക​ൾ മാ​ത്രം നേ​ടി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട പി.​ടി. ഉ​ഷ​യ്ക്ക് ഭ​ര​ണ​സ​മി​തി​യി​ലെ അം​ഗ​ത്വ​വും ന​ഷ്ട​മാ​യി​രു​ന്നു. ഇ​തോ​ടെ ഐ​ഒ​എ​യി​ലെ അ​ധി​കാ​ര​ത്ത​ർ​ക്കം കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ്.

Related posts

Leave a Comment