മ​ദ്യ​പാ​നം, പ്ര​ണ​യ​ത്ത​ക​ർ​ച്ച, വീ​ണ്ടും പ്ര​ണ​യം, ഒ​ടു​വി​ൽ… ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട

മ​ദ്യ​പാ​നം ഉ​പേ​ക്ഷി​ച്ച​തും, ത​ക​ർ​ന്ന പ്ര​ണ​യ​കാ​ലം അ​തി​ജീ​വി​ച്ച​തും, വീ​ണ്ടും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​നെ​കു​റി​ച്ചും പ​ങ്കു​വ​ച്ച് വി​ജ​യ് ദേ​വ​ര​കൊ​ണ്ട. ‘രോ​മാ​ഞ്ച​കം’ സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ വേ​ദി​യി​ലാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

മ​ദ്യ​പാ​നം ഉ​പേ​ക്ഷി​ച്ച​തി​നെ​ക്കു​റി​ച്ചും, പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ​ക്കു​റി​ച്ചും, ഒ​ടു​വി​ൽ ര​ശ്മി​ക മ​ന്ദാ​ന​യെ ജീ​വി​ത​സ​ഖി​യാ​ക്കി​യ​തി​നെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​യു​ന്നു​ണ്ട് വി​ജ​യ്. “1989-ലാ​ണ് ഞാ​ൻ ജ​നി​ച്ച​ത്. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ഓ​രോ വ​ർ​ഷ​വും എ​നി​ക്ക് ത്രി​ല്ലിം​ഗ് ത​ന്നെ​യാ​യി​രു​ന്നു. കൈ​യി​ൽ പ​ണ​മു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഞാ​ൻ മു​ന്പ് വി​സ്കി കു​ടി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് മ​ദ്യ​പാ​നം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു. ഞാ​ൻ പ്ര​ണ​യ​ത്തി​ലാ​യി, ഹൃ​ദ​യം ത​ക​ർ​ന്നു, പ്ര​ണ​യ​ത്തി​ലാ​യി, ഒ​ടു​വി​ൽ വി​വാ​ഹി​ത​നാ​യി. എ​ന്തു​ത​ന്നെ​യാ​യാ​ലും, ജീ​വി​തം അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ​താ​യി​രു​ന്നു. വി​ജ​യ് ഓ​ർ​ത്തെ​ടു​ത്തു.

‘ഗീ​ത ഗോ​വി​ന്ദം’ (2018), ‘ഡി​യ​ർ കോ​മ്രേ​ഡ്’ (2019) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്. ഇ​രു​വ​രും ഒ​രു​മി​ച്ച് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ 2020 മു​ത​ലാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു​തു​ട​ങ്ങി​യ​ത്. 2025 ഒ​ക്ടോ​ബ​റി​ൽ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ ഇ​രു​വ​രും 2026 ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ​യ്പൂ​രി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​യി. വി​വാ​ഹ​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പു​റ​ത്തു​വി​ട്ട സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ്ര​ണ​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

‘അ​ർ​ജു​ൻ റെ​ഡ്ഡി’​യു​ടെ സം​വി​ധാ​യ​ക​നും ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ ഭ​ദ്ര​കാ​ളി പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്രം ‘രോ​മാ​ഞ്ച​ക’​ത്തി​ന്‍റെ പ്രീ-​റി​ലീ​സ് വേ​ദി​യി​ലാ​ണ് വി​ജ​യ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന ഘ​ട്ട​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത​ത്.

സു​മ​ന്ത് പ്ര​ഭാ​സ്, അ​ന​ന്തി​ക സ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന തെ​ലു​ങ്ക് റൊ​മാ​ന്‍റി​ക്-​കോ​മ​ഡി ചി​ത്ര​മാ​ണ് ‘രോ​മാ​ഞ്ച​കം’. ന​വാ​ഗ​ത​നാ​യ വേ​ണു ഗോ​പാ​ൽ റെ​ഡ്ഡി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഭ​ദ്ര​കാ​ളി പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ണ​യ് റെ​ഡ്ഡി വം​ഗ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് വാ​സു​കി വൈ​ഭ​വാ​ണ്. വ്യാ​ഴാ​ഴ്ച ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

Related posts

Leave a Comment