തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം വോട്ടർമാർക്കും അണികൾക്കും മേൽ ചുമത്തുന്ന രീതിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വിശദീകരണ യോഗങ്ങളിലെ പ്രസംഗങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വഴിവെച്ചേക്കും. പാർട്ടിയുടെ തെറ്റുതിരുത്തൽ നയങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം പരാമർശങ്ങളെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും
