എ​മ​ർ​ജ​ൻ​സി​യാ​യി പി​എ​ച്ച്സി​യി​ലേ​ക്ക്… കൊ​ട്ടാ​ര​ക്ക​ര​യി​ൽ രോ​ഗി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഡോ​ക്ട​ർ​ക്ക് പി​എ​ച്ച്സി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റം; കൂ​ടെ ഒ​രു ശു​പാ​ർ​ശ​യും

കൊ​ല്ലം: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ വിവാദ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്ക് സ്ഥ​ലം മാ​റ്റം. അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ രേ​ഖ കെ. ​കൃ​ഷ്ണ​നെ തെ​ന്മ​ല പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കാ​ഷ്വാ​ലി​റ്റി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ഡോ. ​രേ​ഖ കൃ​ഷ്ണ​ൻ രോ​ഗി​യോ​ടും ഒ​പ്പ​മെ​ത്തി​യ​വ​രോ​ടും ക​യ​ർ​ത്തു സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. “പ​നി​യും ശ​രീ​ര​വേ​ദ​ന​യും എ​മ​ർ​ജ​ൻ​സി​യ​ല്ല, പാ​തി​രാ​ത്രി ക​ഴി​ഞ്ഞ് തു​റ​ന്നു​വ​ച്ചി​രി​ക്കു​ന്ന​ത് നി​ങ്ങ​ൾ​ക്ക് ഓ​ടി​ക്ക​യ​റാ​ന​ല്ല, ഇ​ത് തോ​ന്ന്യ​വാ​സ​മാ​ണ്” എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഡോ​ക്ട​റു​ടെ പ്ര​തി​ക​ര​ണം.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡോ​ക്ട​റോ​ട് നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ആ​രോ​ഗ്യ വ​കു​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡി​എം​ഒ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​വ​ർ​ക്ക് ഭാ​വി​യി​ൽ തു​ട​ർ​ച്ച​യാ​യി ഡേ-​നൈ​റ്റ് ഡ്യൂ​ട്ടി​ക​ൾ ന​ൽ​ക​രു​തെ​ന്നും ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment