ബോ​ക്സി​ലെ ആ ​ഒ​രു സ്റ്റി​ക്ക​ർ തു​ണ​ച്ചു! വ​ഴി​യി​ൽ വീ​ണു​കി​ട്ടി​യ മാ​ക്ബു​ക്ക് സു​ര​ക്ഷി​ത​മാ​യി ഉ​ട​മ​യ്ക്ക് കൈ​മാ​റി റി​ക്ഷാ ഡ്രൈ​വ​ർ; ഹൃ​ദ​യം തൊ​ട്ട് ന​ന്മ​യു​ടെ ക​ഥ

ബം​ഗ​ളൂ​രു​വി​ലെ ക​ന​ത്ത മ​ഴ​യി​ൽ ബൈ​ക്കി​ന്‍റെ ടോ​പ്പ് ബോ​ക്സ് തെ​റി​ച്ചു​വീ​ണ് ര​ണ്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​ക്ബു​ക്കും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ഹ​ർ​ഷി​ത് സു​രേ​ക്ക​യ്ക്ക്, അ​ത്ഭു​ത​ക​ര​മാ​യ രീ​തി​യി​ലാ​ണ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട വ​സ്തു​ക്ക​ൾ തി​രി​കെ ല​ഭി​ച്ച​ത്.

ജി​മ്മി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ബോ​ക്സ് വീ​ണു​പോ​യ​ത്. വീ​ടെ​ത്തി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം ഹ​ർ​ഷി​ത് അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ക​ന​ത്ത മ​ഴ വ​ക​വെ​യ്ക്കാ​തെ പോ​യ വ​ഴി​യി​ലൂ​ടെ തി​രി​കെ സ​ഞ്ച​രി​ച്ച് ആ​ളു​ക​ളോ​ട് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ, വ​ഴി​യി​ൽ വീ​ണു​കി​ട​ന്ന പെ​ട്ടി ഒ​രു ഇ-​റി​ക്ഷാ ഡ്രൈ​വ​ർ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​താ​യി ചി​ല​രി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​നി​ക്ക് വ​ഴി​ത്തി​രി​വാ​യ ആ ​കാ​ര്യം ഹ​ർ​ഷി​തി​ന് ഓ​ർ​മ്മ​വ​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട ബോ​ക്സി​ൽ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം, യൂ​ട്യൂ​ബ് അ​ക്കൗ​ണ്ടു​ക​ളു​ടെ സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ൻ​സ്റ്റാ​ഗ്രാം മെ​സ്സേ​ജു​ക​ൾ പ​രി​ശോ​ധി​ച്ച ഹ​ർ​ഷി​ത്, റി​ക്ഷാ ഡ്രൈ​വ​റു​ടെ ഫോ​ൺ ന​മ്പ​ർ അ​ട​ങ്ങി​യ സ​ന്ദേ​ശം ക​ണ്ട​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഡ്രൈ​വ​റെ നേ​രി​ൽ ക​ണ്ട് മാ​ക്ബു​ക്ക് അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഹ​ർ​ഷി​ത് സു​ര​ക്ഷി​ത​മാ​യി കൈ​പ്പ​റ്റി. സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും കൊ​ണ്ട് ഡ്രൈ​വ​ർ​ക്ക് പ്ര​തി​ഫ​ല​മാ​യി പ​ണം ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ​ത് സ്നേ​ഹ​പൂ​ർ​വ്വം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ത്ത് ഇ​ന്നും ന​ന്മ ബാ​ക്കി​യു​ണ്ടെ​ന്നും അ​പൂ​ർ​വ്വ​മെ​ങ്കി​ലും ഇ​ത്ത​രം മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വ​ർ​ത്തി​ക​ൾ ന​മ്മ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്താ​റു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ഹ​ർ​ഷി​ത് പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

 

 

 

Related posts

Leave a Comment