സ​സ്പെ​ൻ​സു​മാ​യി സൈ​ജു കു​റി​പ്പി​ന്‍റെ ആ​രം ടീ​സ​ർ എ​ത്തി

ഗു​ഡ് ഹോ​പ് പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ബാ​ന​റി​ൽ ഡോ​ക്ട​ർ ജു​നൈ​സ് ബാ​ബു ഗു​ഡ് ഹോ​പ് നി​ർ​മി​ച്ച് രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി.

വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം ഒ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ആ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​ത്യ​സ​ന്ധ​നാ​യ ഒ​രു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും തു​ട​ർ​ന്ന് ഉ​ണ്ടാ​കു​ന്ന ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ അ​ന്വേ​ഷ​ണ​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഗു​ഡ്ഫെ​ല്ലാ​സ് റി​ലീ​സും റോ​വാ​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് ഈ ​മാ​സം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

സി.​ഐ. ആ​ന്‍റോ ഈ​പ്പ​ൻ എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി സൈ​ജു കു​റു​പ്പ് എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​സ്ക​ർ അ​ലി, സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ൻ, സു​ധീ​ഷ്, ഉ​ണ്ണി​ലാ​ലു, അ​ജി​ത് കോ​ശി, മ​നോ​ജ് കെ.​യു., ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​പ്പു​ണ്ണി ശ​ശി, മീ​ര വാ​സു​ദേ​വ്, വൈ​ഷ്ണ​വി ക​ല്യാ​ണി, സു​ര​ഭി സ​ന്തോ​ഷ്, ല​ത ദാ​സ്, ഗോ​കു​ല​ൻ, റി​യാ​സ് ന​ർ​മ​ക​ല, ജ​യ​രാ​ജ് വാ​ര്യ​ർ, ക​ബ​നി സൈ​റ, ശ്രേ​യ ജ​യ​ദീ​പ്, എ​റി​ക് ആ​ദം ഗു​ഡ് ഹോ​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് കി​നാ​വ​ള്ളി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ്.

Related posts

Leave a Comment