മലയാളികളുടെ ഇഷ്ടം നേടിയെടുത്ത യുവതാരങ്ങളാണ് മമിതയും അനശ്വരയും നസ്ലിനും മാത്യു തോമസുമൊക്കെ. മമിതയും അനശ്വരയുമൊക്കെ മലയാളത്തിന് പുറത്തും കഴിവ് തെളിയിച്ചു കൊണ്ടിക്കുകയാണ്.ഇപ്പോഴിതാ തന്റെ സുഹൃത്തുക്കളുടെ വളർച്ചയെ കുറിച്ച് നടൻ മാത്യു തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
“അവരുടെ വളർച്ച ഭയങ്കര അടിപൊളിയാണ്. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുമ്പോഴോ, മെസേജ് അയക്കുമ്പോഴോ ഒക്കെ സന്തോഷമാണ്. അവർ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നു എന്ന് പറയുന്നത് വലിയ സന്തോഷമുള്ള കാര്യമാണല്ലോ. അത് ഭയങ്കര അടിപൊളിയാണ്.
‘ജന നായകനി’ൽ മമിതയെ കാണുമ്പോഴാണെങ്കിലും സൂര്യയ്ക്കൊപ്പം നസ്ലിനെ കാണുമ്പോഴാണെങ്കിലും നമുക്കൊരു ആകാംക്ഷ കൂടുതലായിരിക്കും” എന്ന് മാത്യു തോമസ് പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ആണ് മാത്യു തോമസിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പാർവതി തിരുവോത്ത്, വിജയ രാഘവൻ, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
