പു​ലിപ്പേടി​യി​ല്‍ നാ​ട്ടു​കാ​ര്‍! നാ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ വീ​ഡി​യോ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ കാ​ണി​ച്ച​തോ​ടെ​ കഥ മാറി…

നാ​ദാ​പു​രം: ചേ​ല​ക്കാ​ട് പു​ലി​യി​റ​ങ്ങി​യ​താ​യി വാ​ര്‍​ത്ത പ​ര​ന്ന​തോ​ടെ ചേ​ല​ക്കാ​ട് പ്ര​ദേ​ശം ഭീ​തി​യി​ലാ​യി. മൂ​ന്ന് ദി​വ​സം മു​മ്പ് ചൂ​ല് വി​ല്‍​ക്കാ​നെ​ത്തി​യ ആ​ളാ​ണ് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്.

ആ​ദ്യം നാ​ട്ടു​കാ​ര്‍ വി​ശ്വ​സി​ച്ചി​ല്ലെ​ങ്കി​ലും ഇ​തി​നി​ട​യി​ല്‍ ചേ​ല​ക്കാ​ട് എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​ര​വാ​സി രാ​വി​ലെ പ​ട്ടി​യേ​ക്കാ​ള്‍ വ​ലി​പ്പ​മു​ള​ള ജീ​വി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു.

നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കും കാ​ല്‍​പ്പാ​ടു​ക​ള്‍ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്തി​യി​ല്ല.

നാ​ട്ടു​കാ​ര്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും ചേ​ല​ക്കാ​ട് മ​ഠ​ത്തി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​ല​ക്കാ​ട് ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

​നാ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ വീ​ഡി​യോ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ കാ​ണി​ച്ച​തോ​ടെ​യാ​ണ് കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment