റീ​ൽ​സി​നാ​യി കാ​ണി​ച്ച അ​ഭ്യാ​സ​പ്ര​ക​ട​നം തി​രി​ച്ച​ടി​യാ​യി! 30 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ചാ​ടി; യു​പി​യി​ൽ നി​ന്നു​ള്ള യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ

സോ​ഷ്യ​ൽ മീ​ഡി​യ റീ​ൽ​സി​നാ​യി അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ 30 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ൾ​ക്കും ഗു​രു​ത​ര പ​രി​ക്ക്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലു​ള്ള പ​ഹു​ജ് അ​ണ​ക്കെ​ട്ടി​ലാ​ണ് സം​ഭ​വം. പു​ഷ്പേ​ന്ദ്ര കു​മാ​ർ മ​നോ​റി​യ (32) എ​ന്ന യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം അ​ണ​ക്കെ​ട്ട് കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു പു​ഷ്പേ​ന്ദ്ര. സു​ഹൃ​ത്തു​ക്ക​ൾ ക്യാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ, സു​ര​ക്ഷാ​വേ​ലി ചാ​ടി​ക്ക​ട​ന്ന് ഇ​യാ​ൾ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. “ഈ​ശ്വ​ര​ൻ നി​ന്‍റെ ആ​ത്മാ​വി​നെ ര​ക്ഷി​ക്ക​ട്ടെ” എ​ന്ന് സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ ത​മാ​ശ​യാ​യി പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

വെ​ള്ള​ത്തി​ന​ടി​യി​ലു​ണ്ടാ​യി​രു​ന്ന പാ​റ​ക്കെ​ട്ടി​ലേ​ക്ക് പ​തി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​വി​ന്‍റെ ഇ​രു​പാ​ദ​ങ്ങ​ളും ത​ക​ർ​ന്നു. കാ​ലു​ക​ൾ​ക്ക് ശേ​ഷി​യി​ല്ലാ​താ​യ​തോ​ടെ വെ​ള്ള​ത്തി​ൽ നി​ന്ന് ക​യ​റാ​നാ​കാ​തെ ഇ​യാ​ൾ ബു​ദ്ധി​മു​ട്ടി. തു​ട​ർ​ന്ന് കൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് നീ​ങ്ങി ക​ര​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് റോ​ഡി​ൽ പി​ടി​ച്ച് ക​ര​യി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യും, ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ത്തു​ക​യു​മാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പു​ഷ്പേ​ന്ദ്ര​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ര​ണ്ട് റോ​ഡു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ കാ​ലി​ലും ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ന​ട​ത്തും.

മു​മ്പും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ ചാ​ടി​യ ഭാ​ഗ​ത്ത് വെ​ള്ള​ത്തി​ന് ആ​ഴം കു​റ​വാ​ണെ​ന്ന് അ​റി​ഞ്ഞി​ല്ലെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ്ര​ശ​സ്തി​ക്കാ​യി ഇ​ത്ത​രം സ്റ്റ​ന്‍റുകൾ ചെ​യ്യു​ന്ന​ത് ജീ​വ​ന് ത​ന്നെ അ​പ​ക​ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​നി മേ​ലി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പു​ഷ്പേ​ന്ദ്ര വ്യ​ക്ത​മാ​ക്കി.

 

 

 

Related posts

Leave a Comment