പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി; പി​ന്നാ​ലെ അ​യ​ൽ​വാ​സി​യെ എ​യ​ർ​ഗ​ൺ കൊ​ണ്ട് വെ​ടി​വ​ച്ച് യു​വാ​വ്

കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ൽ ബി​ജി റോ​ഡി​ൽ അ​യ​ൽ​വാ​സി​യു​ടെ നേ​രെ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. വെ​ള്ള​യി​ൽ സ്വ​ദേ​ശി​നി പു​ഷ്പ​ല​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ ഷിം​ജി​ത്തി​നെ വെ​ള്ള​യി​ൽ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഷിം​ജി​ത്ത് വ​ള​ർ​ത്തു​ന്ന കു​തി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് നി​ര​ന്ത​രം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​ത്ത് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കാ​ൻ പു​ഷ്പ​ല​ത സ്റ്റേ​ഷ​നി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പ​രാ​തി ന​ൽ​കി എ​ത്തി​യ ഉ​ട​ൻ ഷിം​ജി​ത്ത് പു​ഷ്പ​ല​ത​യെ സൗ​ഹൃ​ദ​പൂ​ർ​വം വി​ളി​ച്ചു​വ​രു​ത്തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ലും വ​യ​റി​ന്‍റെ ഭാ​ഗ​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ പു​ഷ്പ​ല​ത​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment