ഇങ്ങനെ ചെയ്താൽ ഭക്ഷണത്തിലെ നാരുകൾ കുറയും…

ശ​രീ​ര​പോ​ഷ​ണ​ത്തി​നും ശ​രി​യാ​യ വ​ള​ർ​ച്ച​യ്ക്കും ചി​ല പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ, ഫാ​റ്റ് എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ്. വി​റ്റാ​മി​നു​ക​ളും മി​ന​റ​ലു​ക​ളും കൂ​ടി ഇ​തി​ൽ പെ​ടു​ന്ന​വ​ത​ന്നെ. അ​വ​യു​ടെ ദൗ​ർ​ല​ഭ്യം ആ​രോ​ഗ്യ​ത്തെ കു​റ​യ്ക്കു​ക​യും രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും ആ​ഹാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​വ​യാ​ണ് നാ​രു​ക​ൾ അ​ഥ​വാ ഫൈ​ബ​റു​ക​ൾ. അ​തു​കൊ​ണ്ടാ​ണ് നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേശി​ക്കു​ന്ന​ത്. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് വ​ള​രെ ഗു​ണ​ക​ര​മാ​ണ്.

എ​ന്നാ​ൽ നാ​രു​ക​ള​ട​ങ്ങി​യ​വ​യാ​ണെ​ങ്കി​ലും ചി​ല​ത​രം പാ​ക​പ്പെ​ടു​ത്ത​ലു​ക​ൾ കൊ​ണ്ട് അ​വ​യു​ടെ ശ​രി​ക്കു​ള്ള ഉ​പ​യോ​ഗം കി​ട്ടാ​തെ​യും വ​രാം. ആ​ഹാ​ര​വ​സ്തു​ക്ക​ൾ​ക്ക് രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തും പാ​ക​പ്പെ​ടു​ത്തു​ന്ന​തും കാ​ര​ണം ഫൈ​ബ​റു​ക​ൾ​ക്ക് അ​വ​യു​ടെ ഗു​ണ​പ​ര​മാ​യ ഉ​പ​യോ​ഗം ന​ഷ്ട​പ്പെ​ടു​ന്നു.

ഗോ​ത​മ്പി​ലും ആ​ട്ട​യി​ലും മൈ​ദ​യി​ലും…

ഉ​മി​യു​ള്ള ഗോ​ത​മ്പും ത​വി​ടു​ള്ള അ​രി​യും ഫൈ​ബ​റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ ത​ന്നെ അ​ര​ച്ചും പൊ​ടി​ച്ചും ഉ​മി നീ​ക്കി​യും നി​റം മാ​റ്റി​യും രു​ചി​ക​ര​മാ​ക്കി​യും മൃ​ദു​ത്വ​മു​ള്ള​താ​ക്കി​യും കൂ​ടു​ത​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഫൈ​ബ​റി​ന്‍റെ അ​ള​വും അ​തു​കൊ​ണ്ടു​ത​ന്നെ ഉ​പ​യോ​ഗ​വും കു​റ​യു​ക​യാ​ണു ചെ​യ്യു​ന്ന​ത്.
ഇ​തി​ൽ​നി​ന്നും ഉ​മി​യു​ള്ള ഗോ​ത​മ്പി​ൽ ഫൈ​ബ​റി​ന്‍റെ അ​ള​വ് കൂ​ടു​ത​ലും അ​തു​ത​ന്നെ സം​സ്ക​രി​ച്ച് ത​യാ​റാ​ക്കി​യ ആ​ട്ട​യി​ലും മൈ​ദ​യി​ലും ഫൈ​ബ​റി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വു​മാ​യി​രി​ക്കും എ​ന്ന് മ​ന​സി​ലാ​ക്ക​ണം.

നാ​ര് കു​റ​യു​ന്ന വ​ഴി​ക​ൾ!

ഇ​തു​പോ​ലെ വ​ള​രെ​യ​ധി​കം നാ​രു​ക​ളു​ള്ള പ​ല ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളും എ​ണ്ണ​യി​ൽ പാ​ക​പ്പെ​ടു​ത്തി​യും കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ ചേ​ർ​ത്തും മ​റ്റു പ​ല ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി മി​ക്സ് ചെ​യ്തും അ​രി​ഞ്ഞും നു​റു​ക്കി​യും അ​വ​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള നാ​രി​ന്‍റെ അ​ള​വു കു​റ​ച്ചു​ക​ള​യു​ന്ന രീ​തി​ക​ൾ ന​മ്മ​ളി​ൽ പ​ല​രും അ​തി​നെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​ത്ത​തു കാ​ര​ണം ശീ​ലി​ച്ചു​വ​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്.‌

ജ്യൂ​സാ​ക്കുമ്പോ​ൾ…

പ​ല ത​ര​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും ജ്യൂ​സാക്കി ക​ഴി​ക്കു​ന്നതു ഫൈ​ബ​റി​ന്‍റെ പ്ര​യോ​ജ​ന​ത്തെ കു​റ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഫലങ്ങളും മറ്റും ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ നാ​രു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ​വ​യാ​യി​രു​ന്നാ​ൽ​കൂ​ടി അ​വ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്ക​ണ​മെ​ന്നി​ല്ല.
‌
വി​വ​ര​ങ്ങ​ൾ – ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റിട്ടയേർഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

Related posts

Leave a Comment