ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ നാ​യ​യെ പി​ടി​കൂ​ടി പു​ള്ളി​പ്പു​ലി; ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം, വീ​ഡി​യോ വൈ​റ​ൽ

ഗു​ജ​റാ​ത്തി​ലെ ഗി​ർ​നാ​ർ വ​ന​ത്തി​ന് സ​മീ​പ​മു​ള്ള ആ​ശ്ര​മ​ത്തി​ന് മു​ന്നി​ൽ ഇ​രു​ന്ന ആ​ളു​ക​ളു​ടെ ക​ൺ​മു​ന്നി​ൽ വെ​ച്ച് പു​ള്ളി​പ്പു​ലി നാ​യ​യെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യി. ഗു​ജ​റാ​ത്തി​ലെ ജു​നാ​ഗ​ഡി​ലു​ള്ള പ്രേ​ണ​ധാം ആ​ശ്ര​മ​ത്തി​ന് പു​റ​ത്താ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ആ​ശ്ര​മ​ത്തി​ന് മു​ന്നി​ൽ ആ​ളു​ക​ൾ സം​സാ​രി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് തൊ​ട്ട​ടു​ത്തേ​ക്ക് പു​ലി​യെ​ത്തി​യ​ത്.

ആ​ശ്ര​മ​ത്തി​ന്‍റെ ക​വാ​ട​ത്തി​ന​ടു​ത്തു​ള്ള ഓ​ഫീ​സി​ന് മു​ന്നി​ൽ നാ​യ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പു​ള്ളി​പ്പു​ലി നി​ശ​ബ്ദ​മാ​യി എ​ത്തു​ന്ന​തും, യാ​തൊ​രു മു​ന്ന​റി​യി​പ്പും ന​ൽ​കാ​തെ ഒ​റ്റ​യ​ടി​ക്ക് നാ​യ​യെ ക​ഴു​ത്തി​ന് പി​ടി​ച്ച് വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ഈ ​സം​ഭ​വ​ത്തി​ന്‍റെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന വ​സ്തു​ത, ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്ത ബെ​ഞ്ചി​ൽ മൂ​ന്ന് പേ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ മു​ഴു​കി​യി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ്. മ​റ്റ് ചി​ല​ർ സ​മീ​പ​ത്താ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. പു​ള്ളി​പ്പു​ലി വ​ന്ന് പോ​യ​ത് വ​ള​രെ പെ​ട്ടെ​ന്നാ​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് പ്ര​തി​ക​രി​ക്കാ​ൻ പോ​ലും സ​മ​യം ല​ഭി​ച്ചി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 7:30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ആ​ശ്ര​മ​ത്തി​ലെ കാ​ര്യ​സ്ഥ​നാ​യ രാ​ജ്ഭാ​യ് പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ദ്യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ​ത്.

ഗി​ർ​നാ​ർ വ​ന​ത്തോ​ട് ചേ​ർ​ന്നു സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടെ സിം​ഹ​ങ്ങ​ളെ​യും പു​ള്ളി​പ്പു​ലി​ക​ളെ​യും കാ​ണാ​റു​ണ്ടെ​ങ്കി​ലും, ആ​ളു​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന സാ​യാ​ഹ്ന സ​മ​യ​ത്ത് പു​ലി എ​ത്തി​പ്പെ​ട്ട​ത് ആ​ശ്ര​മ​വാ​സി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment