രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കൊഴുപ്പ്, ശരീരഭാരം എന്നിവ കുറയ്ക്കുന്നതിനും ശരിയായ മലശോധന ലഭിക്കുന്നതിനും കാൻസർ പോലുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിനും നാരുകളടങ്ങിയ ഭക്ഷണം ഗുണം ചെയ്യും.
അതിനാൽ പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി, കൊളസ്ട്രോൾ, അർശ്സ്, ദഹനപ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയവ ഉള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
നാരുകൾ എവിടെയെല്ലാം?
മൾബറി, ബ്ലാക്ക്ബെറി, ബ്ലൂബെറി, പ്രൂൺസ്, ബട്ടർഫ്രൂട്ട്, പ്ലം, പേരയ്ക്ക, ആപ്പിൾ, ഓറഞ്ച്, പൈനാപ്പിൾ, ഉണക്കിയ പഴങ്ങൾ, വാഴപ്പഴം എന്നിവകളിൽ ധാരാളം നാരുകളുണ്ട്.
മുഴുധാന്യങ്ങൾ ഉപയോഗിക്കണം
നാരുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് മുഴുധാന്യങ്ങൾ ഉപയോഗിക്കണമെന്നു പറയുന്നത്.
നെല്ലിക്ക
നെല്ലിക്ക നാരുകളടങ്ങിയ ഒരു വിശേഷ ഭക്ഷ്യവസ്തുവാണ്.
കിഴങ്ങുവർഗങ്ങൾ
മിക്കവാറും കിഴങ്ങു വർഗ്ഗങ്ങളിൽ ആവശ്യത്തിന് നാരുകളുണ്ട്. കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയെല്ലാം നല്ലതാണ്.
വിത്തുകൾ
- സൂര്യകാന്തിവിത്ത്, മത്തൻവിത്ത്, തണ്ണിമത്തൻവിത്ത്, ബദാം തുടങ്ങിയവയും ഈന്തപ്പഴവും വളരെയേറെ നാരുകൾ അടങ്ങിയിട്ടുള്ളവയാണ്.
ചക്ക, അച്ചിങ്ങപയർ
- ചക്ക,തേങ്ങ,പനങ്ങ, പനംകിഴങ്ങ്, ശതാവരിക്കിഴങ്ങ്, ചോളം എന്നിവയും മിക്കവാറും എല്ലാ പച്ചക്കറികളും പ്രത്യേകിച്ച് ബ്രോക്കോളി, കാബേജ്, അച്ചിങ്ങപ്പയർ എന്നിവയിലും നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇലക്കറികൾ
- ഇലക്കറികളിലെല്ലാംതന്നെ നാരുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD റിട്ടയേർഡ് മെഡിക്കൽ ഓഫീസർ
