മ​ലേ​ഷ്യ​ൻ റോ​ക്ക് പൈ​ത്ത​ണെ ക​യ​റാ​ക്കി ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം: ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

വ​ന്യ​ജീ​വി​യെ പീ​ഡി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ജീ​വ​നു​ള്ള മ​ല​മ്പാ​മ്പി​നെ ക​യ​റാ​ക്കി ഉ​പ​യോ​ഗി​ച്ച് ചാ​ട​ക​ളി ന​ട​ത്തി​യ യു​വാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. എ​റ​ണാ​കു​ള​ത്തു നി​ന്നു​ള്ള​താ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഈ ​ന​ടു​ക്കു​ന്ന വീ​ഡി​യോ ‘സ്ട്രീ​റ്റ് ഡോ​ഗ് ഓ​ഫ് ബോം​ബെ’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​ണ് പു​റ​ത്തു​വി​ട്ട​ത്.

വീ​ഡി​യോ​യി​ൽ നാ​ല് യു​വാ​ക്ക​ൾ ചേ​ർ​ന്ന് ഒ​രു ജീ​വ​നു​ള്ള മ​ല​മ്പാ​മ്പി​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് വ്യ​ക്ത​മാ​ണ്. ഇ​തി​ൽ ര​ണ്ടു​പേ​ർ പാ​മ്പി​നെ ഇ​രു​വ​ശ​ത്തു​മാ​യി പി​ടി​ച്ച് ച​ര​ട് പോ​ലെ വീ​ശു​മ്പോ​ൾ, മൂ​ന്നാ​മ​തൊ​രാ​ൾ ക​യ​ർ ചാ​ടു​ന്ന​ത് പോ​ലെ പാ​മ്പി​നെ മ​റി​ക​ട​ന്ന് ചാ​ടു​ക​യാ​ണ്. വി​നോ​ദ​ത്തി​നാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളെ ക്രൂ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കി​ട​യി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ ക​ളി​പ്പാ​ട്ട​ങ്ങ​ളോ വി​നോ​ദോ​പാ​ധി​ക​ളോ ആ​യി കാ​ണ​രു​തെ​ന്നും അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ലും സു​ര​ക്ഷി​ത​ത്വ​ത്തി​ലും ജീ​വി​ക്കാ​ൻ അ​വ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​ര​ള വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും, നി​യ​മ​പ്ര​കാ​രം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്തു​ത ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും, വ​ന്യ​ജീ​വി​ക​ളോ​ട് ആ​ദ​ര​വോ​ടെ പെ​രു​മാ​റു​ന്ന​തി​നെ​ക്കു​റി​ച്ച് യു​വ​ത​ല​മു​റ​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​സം​ഭ​വം വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment