ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ തുടരുന്ന പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും ശക്തമാകുമെന്ന് സൂചന. നവരാത്രി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് പുതിയ സമരപരിപാടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കർശന നിയന്ത്രണങ്ങളോടെ പ്രതിഷേധത്തിനിറങ്ങിയ സിപിഐ നേതാക്കൾ തുടർനടപടികൾ എന്തായിരിക്കുമെന്നതാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇടപെടലുകളും വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റിലും ഗ്യാനേഷ് കുമാർ രാജിവെച്ച് മാപ്പുസാക്ഷിയാകണമെന്ന ആവശ്യം രാഹുൽ ഗാന്ധി ആവർത്തിച്ചു.
