കു​ർ​ബാ​ന​യ്ക്കി​ടെ കു​രി​ശു​രൂ​പം ദേ​ഹ​ത്തു​വീ​ണ് വൈ​ദി​ക​ന് ദാ​രു​ണാന്ത്യം; ഞെ​ട്ട​ൽ വി​ട്ടു​മാ​റാ​തെ വി​ശ്വാ​സി​ക​ൾ, പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌

ജീ​വി​ത​ത്തി​ന്‍റെ ന​ശ്വ​ര​ത​യെ​ക്കു​റി​ച്ചും മ​ര​ണ​ത്തെ​ക്കു​റി​ച്ചും പ്ര​ഭാ​ഷ​ണം ന​ട​ത്തി നി​മി​ഷ​ങ്ങ​ൾ​ക്ക​കം, കൂ​റ്റ​ൻ കു​രി​ശു​രൂ​പം ദേ​ഹ​ത്തു​വീ​ണ് ക​ത്തോ​ലി​ക്കാ വൈ​ദി​ക​ൻ ദാ​രു​ണ​മാ​യി മ​രി​ച്ചു. ഇ​ക്വ​ഡോ​റി​ലെ ഗ്വാ​യാ​ക്വി​ലി​ലു​ള്ള ഔ​വ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്വ​ൽ ഹെ​ൽ​പ്പ് പ​ള്ളി​യി​ലെ വി​കാ​രി ഫാ​ദ​ർ പാ​ട്രി​സി​യോ അ​ൽ​ഫ്ര​ഡോ സാ​ഞ്ച​സ് മൊ​ളി​നാ​രി​യാ​ണ് (Father Patricio Alfredo Sanchez Molinari) ലൈ​വ് സ്ട്രീം ​ചെ​യ്ത കു​ർ​ബാ​ന​യ്ക്കി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ട് മ​രി​ച്ച​ത്.

ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്തു​കൊ​ണ്ടി​രു​ന്ന കു​ർ​ബാ​ന​യ്ക്കി​ടെ​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്. പ്രാ​ർ​ത്ഥ​ന​യ്ക്കി​ടെ വൈ​ദി​ക​ന് പി​ന്നി​ൽ ഭി​ത്തി​യി​ൽ ഉ​റ​പ്പി​ച്ചി​രു​ന്ന വ​ലി​യ കു​രി​ശു​രൂ​പം പെ​ട്ടെ​ന്ന് മു​ന്നോ​ട്ട് മ​റി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യു​ടെ പി​ന്നി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കും മു​മ്പ് ത​ന്നെ ഭാ​ര​മേ​റി​യ കു​രി​ശ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്ത് പ​തി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ധ​നാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​ല​വി​ളി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ ഓ​ടി​യെ​ത്തു​ക​യും ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് ജീ​വി​ത​ത്തി​ന്‍റെ ന​ശ്വ​ര​ത​യെ​ക്കു​റി​ച്ചും മ​ര​ണ​ത്തെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു ഫാ​ദ​ർ പാ​ട്രി​സി​യോ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്. ഫോ​ണു​ക​ളി​ൽ സ​മ​യം പാ​ഴാ​ക്കി​ക​ള​യാ​തെ ദൈ​വ​ത്തോ​ടും പ്രി​യ​പ്പെ​ട്ട​വ​രോ​ടു​മൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

“ഒ​രു ദി​വ​സം ന​മ്മ​ളും മ​രി​ക്കും. ആ ​സ​മ​യ​ത്ത് ന​മ്മ​ൾ ഫോ​ണി​ൽ ചെ​ല​വ​ഴി​ച്ച സ​മ​യ​ത്തി​ന് വ​ലി​യ അ​ർ​ഥ​മൊ​ന്നും ഉ​ണ്ടാ​കി​ല്ല, എ​ന്നാ​ൽ ദൈ​വ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച സ​മ​യ​ത്തി​നാ​കും വി​ല” എ​ന്ന് പ​റ​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം .

വൈ​ദി​ക​ന്‍റെ വി​യോ​ഗ​ത്തി​ൽ ഗ്വാ​യാ​ക്വി​ൽ അ​തി​രൂ​പ​ത അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഭാ​ര​മേ​റി​യ കു​രി​ശു​രൂ​പം എ​ങ്ങ​നെ​യാ​ണ് ഭി​ത്തി​യി​ൽ നി​ന്ന് അ​ട​ർ​ന്നു വീ​ണ​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Related posts

Leave a Comment