റേ​ഷ​ൻ​ക​ട​ക​ൾ സ​പ്ലൈ​കോ​യ്ക്ക്  കൈ​മാ​റു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണമെന്ന്  കെ​ടി​യു​സി -എം

കൊ​ല്ലം :റേ​ഷ​ൻ​ക​ട​ക​ൾ സ​പ്ലൈ​കോ​യ്ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങു​മെ​ന്ന് കേ​ര​ള​സ്റ്റേ​റ്റ് റേ​ഷ​ൻ ഡീ​ലേ​ഴ്സ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെ​ടി​യു​സി -എം) ​സം​സ്ഥാ​ന ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. റേ​ഷ​ൻ മേ​ഖ​ല​യി​ലെ 14300ഓ​ളം വ​രു​ന്ന വ്യാ​പാ​രി​ക​ളെ​യും അ​വി​ടെ​യു​ള്ള സെ​യി​ൻ​സ്മാ​ൻ​മാ​രു​ടെ​യും തൊ​ഴി​ൽ ന​ഷ്ട​മാ​ക്കു​ന്ന ഒ​രു തീ​രു​മാ​ന​വും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​സ്ഥാ​ന​സെ​ക്ര​ട്ട​റി പു​ന​ലൂ​ർ കെ.​വി എ​ബ്ര​ഹാ​മി​ന്‍റെ​അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം പ്ര​സി​ഡ​ന്‍റ് കു​രീ​പ്പു​ഴ ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ളി​യി​ലി​ൽ നാ​സ​ർ, വി​ഴി​ഞ്ഞം മ​ജീ​ദ്കു​ട്ടി, തൊ​ടു​പു​ഴ വി​ല്യം, ഹ​രി​പ്പാ​ട് കൃ​ഷ്ണ​ൻ​കു​ട്ടി, ഇ.​ഷ​റ​ഫു​ദീ​ൻ, രാ​ജ​പ്പ​ൻ പ​ത്ത​നാ​പു​രം, ഷെ​മീ​ർ കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts