സ്വ​പ്ന​വാ​ഹ​നം ക​ണ്ടു​നി​ന്ന കു​ട്ടി​ക​ൾ​ക്ക് ലം​ബോ​ർ​ഗി​നി​യി​ൽ സൗ​ജ​ന്യ റൈ​ഡ് ന​ൽ​കി വ്യ​വ​സാ​യി; ഹൃ​ദ​യം തൊ​ടു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ഹൈ​ദ​രാ​ബാ​ദി​ൽ ഷോ​റൂ​മി​ന് പു​റ​ത്തു​നി​ന്നും ആ​ഡം​ബ​ര കാ​റു​ക​ൾ കൗ​തു​ക​ത്തോ​ടെ നോ​ക്കി​ക്ക​ണ്ട സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ജീ​വ​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം ന​ൽ​കി വ്യ​വ​സാ​യി. കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹം മ​ന​സ്സി​ലാ​ക്കി അ​വ​രെ ഷോ​റൂ​മി​നു​ള്ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും സ്വ​ന്തം ലം​ബോ​ർ​ഗി​നി കാ​റി​ൽ ക​യ​റ്റി ന​ഗ​രം ചു​റ്റി​ക്കു​ക​യും ചെ​യ്ത നി​ശാ​ന്ത് സ​ബൂ എ​ന്ന വ്യ​വ​സാ​യി​യു​ടെ പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ര​ളു ക​വ​രു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ ആ​ഡം​ബ​ര കാ​ർ ഷോ​റൂ​മി​ന് പു​റ​ത്തു​വെ​ച്ചാ​ണ് യാ​ശ്വി​ക , വി​വാ​ൻ എ​ന്നീ സ്കൂ​ൾ കു​ട്ടി​ക​ൾ ലം​ബോ​ർ​ഗി​നി ക​ണ്ട് അ​ത്ഭു​ത​ത്തോ​ടെ നി​ന്നു തി​രി​ഞ്ഞ​ത്. പു​റ​ത്തു​നി​ന്നും കാ​ർ നോ​ക്കി​ക്കാ​ണു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളെ ക​ണ്ട ഷോ​റൂം ഉ​ട​മ നി​ശാ​ന്ത് സ​ബൂ, അ​വ​രെ അ​ക​ത്തേ​ക്ക് സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട കാ​റു​ക​ൾ​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും അ​ദ്ദേ​ഹം ഒ​രു​ക്കി​ക്കൊ​ടു​ത്തു.

എ​ന്നാ​ൽ അ​ത്ര​മാ​ത്രം കൊ​ണ്ട് ആ ​സ്നേ​ഹം അ​വ​സാ​നി​ച്ചി​ല്ല. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം യാ​ശ്വി​ക​യും വി​വാ​നും വീ​ണ്ടും നി​ശാ​ന്തി​ന്‍റെ ‘ക​വാ​ക’ ഷോ​റൂ​മി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം കു​ട്ടി​ക​ൾ​ക്ക് ത​ന്‍റെ നീ​ല ലം​ബോ​ർ​ഗി​നി കാ​റി​ൽ സ​ർ​പ്രൈ​സ് റൈ​ഡ് വാ​ഗ്ദാ​നം ചെ​യ്ത​ത്.

ത​ങ്ങ​ളു​ടെ സ്വ​പ്ന വാ​ഹ​ന​ത്തി​ൽ ക​യ​റി​യി​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​വും സ​ന്തോ​ഷ​വും ആ ​കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് വ്യ​ക്ത​മാ​യി​രു​ന്നു. ഒ​പ്പം കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷം ക​ണ്ടു​നി​ന്ന അ​വ​രു​ടെ പി​താ​വി​ന്‍റെ മു​ഖ​ത്തെ ചി​രി​യും ആ ​നി​മി​ഷ​ത്തെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കി.

കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ നി​ശാ​ന്ത് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​ത് ക​ണ്ട​ത്. ചെ​റി​യൊ​രു ന​ന്മ​യി​ലൂ​ടെ മ​റ്റു​ള്ള​വ​രു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​ർ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച വ്യ​വ​സാ​യി​ക്ക് ക​യ്യ​ടി​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. യാ​ശ്വി​ക​യ്ക്കും വി​വാ​നും ഈ ​ഹൈ​ദ​രാ​ബാ​ദ് സ​ന്ദ​ർ​ശ​നം ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​നു​ഭൂ​തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

 

 

Related posts

Leave a Comment