ആലപ്പുഴ/പൂച്ചാക്കൽ: ആലപ്പുഴ-ചങ്ങനാശേരി റോഡ് (എസി റോഡ്) നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 647 കോടി ചെലവായത് വിശ്വസനീയമല്ലെന്നും മന്ത്രി പറഞ്ഞു. തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ ചേർത്തലയിലെ മാക്കേക്കടവ്-നേരേക്കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജി. സുധാകരന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എസി റോഡിന്റെ 25 കിലോമീറ്റര്‍ നിര്‍മാണത്തിനായി 647 കോടി രൂപ ചെലവാക്കിയത്. സമഗ്രമായ വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
