സൂര്യയെ നായകനായ ജിത്തു മാധവൻ ചിത്രം ‘സീൻ’ ന്റെ ആദ്യ ഗാനം “ആതി ഇവ യാരാ”യ്ക്ക് പിന്നാലെ ചിത്രത്തിലെ രണ്ടാം ഗാനമായ ‘എയ്റോപ്ലെയിൻ’ ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം ആണ് സംഗീതം. തമിഴിൽ വരികൾ രചിച്ചത് രാജ് പ്രിയൻ ആണ്. ഗാന ബാലയാണ് ആലാപനം.
നസ്രിയയും സൂര്യയും ഒരുമിച്ചെത്തുന്ന ഗാനത്തിൽ ഇരുവരുടെയും റൊമാന്റിക് സീനുകൾ അടക്കം ചില ഭാഗങ്ങളിൽ കാണാം. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.
