അ​ടു​ക്ക​ള​യി​ൽ തീ​പി​ടി​ത്തം; വ​നി​താ ഡോ​ക്ട​ർ​ക്ക് ര​ക്ഷ​ക​നാ​യി ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

മൊ​ഹാ​ലി​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ഭ്രാ​ന്ത​യാ​യി നി​ന്ന വ​നി​താ ഡോ​ക്ട​ർ​ക്ക് ര​ക്ഷ​ക​നാ​യി ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ. കൊ​റി​യ​ർ ഡെ​ലി​വ​റി ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഈ ​യു​വാ​വ്. സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ട്ട് വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഇ​ദ്ദേ​ഹം ഒ​ഴി​വാ​ക്കി​യ​ത്.

മൊ​ഹാ​ലി​യി​ലെ ഡോ. ​ശി​വാ​ങ്കി ജോ​ഷി​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഡെ​ലി​വ​റി വാ​ങ്ങാ​ൻ ഡോ​ക്ട​ർ വാ​തി​ലി​ലേ​ക്ക് പോ​യ സ​മ​യ​ത്ത്, അ​ടു​ക്ക​ള​യി​ലെ സ്റ്റൗ​വി​ൽ വെ​ച്ചി​രു​ന്ന പാ​നി​ൽ നി​ന്ന് പു​ക ഉ​യ​രു​ക​യും പെ​ട്ടെ​ന്ന് തീ ​ആ​ളി​പ്പ​ട​രു​ക​യും ചെ​യ്തു.

അ​ടു​ക്ക​ള​യി​ലെ തീ ​ക​ണ്ട് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഡോ​ക്ട​ർ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഡെ​ലി​വ​റി പാ​ക്ക​റ്റു​മാ​യി അ​വി​ടെ​യെ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ സാ​ഹ​ച​ര്യം മ​ന​സ്സി​ലാ​ക്കി ഉ​ട​ൻ ത​ന്നെ അ​ടു​ക്ക​ള​യി​ലേ​ക്ക് ഓ​ടി​യെ​ത്തി.

തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ച ഇ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ഗ്യാ​സ് സ​പ്ലൈ ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു.

ഈ ​സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഡോ. ​ശി​വാ​ങ്കി ജോ​ഷി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. “ചി​ല​ർ പാ​ഴ്സ​ലു​ക​ൾ ഡെ​ലി​വ​റി ചെ​യ്യു​മ്പോ​ൾ, മ​റ്റു​ചി​ല​ർ ആ​വ​ശ്യ​ഘ​ട്ട​ത്തി​ൽ പ്ര​തീ​ക്ഷ ഡെ​ലി​വ​റി ചെ​യ്യു​ന്നു” എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ർ ഈ ​യു​വാ​വി​ന്റെ നി​സ്വാ​ർ​ത്ഥ സേ​വ​ന​ത്തെ പ്ര​ശം​സി​ച്ച​ത്. ഏ​ഴ് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ട​ത്.

 

 

Related posts

Leave a Comment