റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ മു​ഴു​കി​യ മാ​താ​പി​താ​ക്ക​ൾ; തി​ര​മാ​ല​ക​ളി​ൽ​പെ​ട്ട കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി അ​പ​രി​ചി​ത​ൻ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം

ക​ട​ൽ​ത്തീ​ര​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കാ​യി റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ മു​ഴു​കി​യ മാ​താ​പി​താ​ക്ക​ൾ സ്വ​ന്തം കു​ട്ടി തി​ര​മാ​ല​ക​ളി​ൽ​പെ​ട്ട് അ​പ​ക​ട​ത്തി​ലാ​യ​ത് അ​റി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ഒ​രു അ​പ​രി​ചി​ത​ൻ എ​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ ഭ്രാ​ന്തി​നെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

എ​ക്സ് അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ക​ട​ൽ​ത്തീ​ര​ത്ത് തി​ര​മാ​ല​ക​ൾ അ​ടി​ക്കു​ന്ന ഭാ​ഗ​ത്ത് മാ​താ​പി​താ​ക്ക​ൾ റീ​ൽ​സ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത് കാ​ണാം. അ​മ്മ​യു​ടെ ക​യ്യി​ൽ​നി​ന്ന് പി​ടി​വി​ട്ട് താ​ഴെ വീ​ണ കൊ​ച്ചു​കു​ട്ടി​യെ തി​ര​മാ​ല​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​പോ​കു​ന്ന​തും, ഇ​തു​ക​ണ്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ റീ​ൽ​സ് ഷൂ​ട്ടിം​ഗി​ൽ ത​ന്നെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

പെ​ൺ​കു​ട്ടി വെ​ള്ള​ത്തി​ൽ വീ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട് ഉ​ട​ൻ​ത​ന്നെ ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഓ​ടി​യെ​ത്തി കു​ട്ടി​യു​ടെ കൈ​പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സെ​ൽ​ഫി സ്റ്റി​ക്കി​ൽ വീ​ഡി​യോ പ​ക​ർ​ത്തു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു പി​താ​വ്.

മ​റി​യം എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. ക​ട​ൽ​ത്തീ​ര​ത്ത് ഭ​ർ​ത്താ​വി​നൊ​പ്പം എ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ ഈ ​സം​ഭ​വം ക​ണ്ട​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. റീ​ൽ​സു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഭ്രാ​ന്ത് സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലും അ​വ​ഗ​ണി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. റീ​ൽ​സി​ന് ല​ഭി​ക്കു​ന്ന ലൈ​ക്കു​ക​ൾ​ക്കു​വേ​ണ്ടി സ്വ​ന്തം കു​ട്ടി​യു​ടെ ജീ​വ​ൻ പോ​ലും പ​ണ​യം വെ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ മ​നോ​ഭാ​വ​ത്തെ പ​ല​രും ചോ​ദ്യം ചെ​യ്തു. റീ​ൽ​സ് ഏ​താ​നും മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണെ​ന്നും എ​ന്നാ​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് ര​ണ്ടാം അ​വ​സ​ര​മി​ല്ലെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ ഓ​ർ​മ്മി​പ്പി​ച്ചു. അ​പ​രി​ചി​ത​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

 

 

Related posts

Leave a Comment