നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ ഇ​ടി​ച്ച് മ​ര​ണ​മ​ട​ഞ്ഞ മൂ​ന്ന്പേ​രു​ടെ​യും വീ​ടു​ക​ളി​ൽ എ​ത്തി അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ക്കും. ഇ​ന്ന് വ​യ​നാ​ട് ക​ൽ​പ​റ്റ മ​ട​ക്കി​മ​ല​യി​ലെ ദേ​വി​ക​യു​ടെ വീ​ട്ടി​ലാ​ണ് സം​ഘം എ​ത്തു​ക. പി​ന്നീ​ട് ക​ർ​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ സു​ള്ള്യ​യി​ലു​ള്ള ഇ​യ്യാ​സി​ന്‍റെ വീ​ട്ടി​ലും പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് എ​ട​ക്കു​റി​ശി നെ​ല്ലാ​റ്റ ക​രി​മ്പ​യി​ലെ ഗോ​പി​ക​യു​ടെ വീ​ട്ടി​ലും എ​ത്തും.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചാ​യ​ക്ക​ട​യി​ൽ​നി​ന്ന് ചാ​യ കു​ടി​ച്ച​ശേ​ഷം അ​ത്താ​ണി ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ഇ​ജാ​സ്, ഗോ​പി​ക, ദേ​വി​ക എ​ന്നി​വ​രു​ടെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ മി​നി കൂ​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​വ​രും മ​രി​ച്ചു. തൃ​ക്കാ​ക്ക​ര​യി​ലെ സു​ക്കോ​യ ക്രാ​ഫ്റ്റ് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ.

അ​തേ​സ​മ​യം, പ്ര​തി സു​ഹൈ​ൽ മി​നി കൂ​പ്പ​ർ ഓ​ടി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പൊ​ലി​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​നേ​ര​ത്ത് വാ​ഹ​നം ഓ​ടി​ച്ച സു​ഹൈ​ൽ സ​ജീ​വ്, സ​ഹ​യ​ത്രി​ക​രാ​യ നി​ന​വ്, ജോ​യ​ൽ, അ​മീ​ര്‍ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment