തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള പുതിയ മരുന്നിനെതിരെച്ചൊല്ലി ആക്ഷേപം ഉയരുമ്പോഴും മരുന്ന് മാറ്റില്ലെന്ന നിലപാടില്‍ ആരോഗ്യമന്ത്രി. ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകള്‍ കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. പഴയ മരുന്ന് ഇനി നൽകില്ല വില കുറഞ്ഞ പുതിയ മരുന്ന്തന്നെ നൽകുമെന്ന് മുരളീധരൻ വ്യക്തമാക്കി.
വില കുറഞ്ഞ ഇന്ത്യൻ നിർമിത മരുന്നുകൾ നൽകും. അതിൽ മറിച്ച് അഭിപ്രായമുള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ അപ്പോഴും പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കുട്ടികളുടെ ഭാവി മുൻപിൽ കണ്ടാണ് ലക്ഷങ്ങൾ വിലയുള്ള റിസ്ഡിപാം മരുന്ന് സൗജന്യമായി എത്തിക്കുന്ന തീരുമാനം കഴിഞ്ഞ എൽഡിഎഫ് സർക്കാർ എടുത്തത്. റിസ്ഡിപാം മരുന്ന് ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം എസ്എംഎ ബാധിതരിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കണ്ടുവരുന്നതെന്ന് മാതാപിതാക്കൾ പ്രതികരിച്ചിരുന്നു. ആവരുടെ ആ പ്രതീക്ഷയാണ് ഇപ്പോൾ ഇല്ലാതായതെന്നാണ് നിലവിൽ ഉയരുന്ന ആരോപണം.
