ജന്തർമന്തറിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ അശുതോഷിന്‍റെയും സൗരവിന്‍റെയും ജാമ്യഹർജി ഇന്ന് പരിഗണിച്ചേക്കും

ന്യൂഡൽഹി: ജന്തർമന്തറിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ ആശുതോഷ് റാംഗയും സൗരവ് ദാസും സമർപ്പിച്ച ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാൽ സിജെപി നേതാക്കളെ ഇന്ന് ഡൽഹി സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

ചൊവ്വാഴ്ച രാത്രി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന സിജെപിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സ്പെ​ഷ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് ക​സ്റ്റ​ഡി ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് സി​ജെ​പി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഹ​ർ​ജി ഇ​ന്ന് രാ​ത്രി പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും ബുധനാഴ്ച കേ​ൾ​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

സി​ജെ​പി നി​യ​മ​വി​ഭാ​ഗം മേ​ധാ​വി ര​ത്ന സിം​ഗാ​ണ് വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. നീ​തി വൈ​ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ര​ത്ന സിം​ഗ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു. നേ​ര​ത്തെ അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷി​നെ​യും മ​ന്ദി​ർ മാ​ർ​ഗി​ലെ സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​വ​രു​ടെ ക​സ്റ്റ​ഡി ര​ണ്ട് ദി​വ​സം കൂ​ടി നീ​ട്ടി​യ​ത്.

സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ ഈ ​ന​ട​പ​ടി നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്നും ഷു​വ​ർ​റ്റി ബോ​ണ്ടി​ലെ ചി​ത്ര​വും നി​ല​വി​ലെ രൂ​പ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പോ​ലെ​യു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​തെ​ന്നും ര​ത്ന സിം​ഗ് ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment