തിരുവനന്തപുരം: കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽവച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി തിരുത്തിയതിനു പിന്നാലെ ഇരുവർക്കുമെതിരേ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം.
കെഎസ്യു നല്കിയ പരാതിയില്‍ വീണ ജോര്‍ജിന് എതിരെ കേസ് എടുത്തേക്കുമെന്നാണ് വിവരം. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ് എടുക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമം നടത്തുന്നത്.
ഗണ്മാന് അഭിലാഷിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന വിവരവും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വീണാ ജോര്‍ജിന് എതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
