ഭ​ർ​ത്താ​വി​ന്‍റെ അ​രി​കി​ലി​രി​ക്കാ​ൻ സീ​റ്റ് മാ​റ്റി​ന​ൽ​കി​യി​ല്ല; 10 മ​ണി​ക്കൂ​ർ യാ​ത്ര​യി​ൽ യു​വ​തി ക​ര​ഞ്ഞ​ത് 3 മ​ണി​ക്കൂ​ർ, വൈ​റ​ലാ​യി കു​റി​പ്പ്

പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ട വി​മാ​ന​യാ​ത്ര​യി​ൽ ഐ​സി​ൽ സീ​റ്റ് മാ​റ്റി​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ട്രാ​വ​ൽ ബ്ലോ​ഗ​ർ​ക്ക് നേ​രെ യാ​ത്ര​ക്കാ​രി​യു​ടെ പ​രാ​തി. ഭ​ർ​ത്താ​വി​നൊ​പ്പം ഇ​രി​ക്കാ​ൻ സീ​റ്റ് മാ​റി​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ബ്ലോ​ഗ​ർ ഇ​തി​ന് ത​യ്യാ​റാ​യി​ല്ല. തു​ട​ർ​ന്ന് യു​വ​തി മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ക​ര​ഞ്ഞ​താ​യി ട്രാ​വ​ൽ ബ്ലോ​ഗ​ർ ടോ​മി​ക ഹാ​ർ​വെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൽ പ​ങ്കു​വെ​ച്ചു. ഇ​സ്താം​ബൂ​ളി​ൽ നി​ന്ന് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലേ​ക്ക് ഉ​ള്ള ദീ​ർ​ഘ​ദൂ​ര വി​മാ​ന യാ​ത്ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

ക​സാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു ടോ​മി​ക ഹാ​ർ​വെ. താ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ഐ​സി​ൽ സീ​റ്റ് മാ​റാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത ഇ​രു​ന്ന വ​നി​താ യാ​ത്ര​ക്കാ​രി പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു എ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യി ക​ര​യു​ന്ന​ത് ക​ണ്ട​പ്പോ​ൾ ആ​രെ​ങ്കി​ലും മ​രി​ച്ചോ എ​ന്ന് താ​ൻ ചോ​ദി​ച്ച​താ​യി ടോ​മി​ക വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ർ​ത്താ​വി​നെ മി​സ്സ് ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ളി​ൽ ത​ല​വെ​ച്ച് ഉ​റ​ങ്ങാ​ൻ വേ​ണ്ടി​യാ​ണ് സീ​റ്റ് ചോ​ദി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ആ ​സ്ത്രീ​യു​ടെ മ​റു​പ​ടി. എ​ന്നാ​ൽ ര​ണ്ട് വ​രി​ക​ൾ​ക്ക് മു​ന്നി​ൽ മി​ഡി​ൽ സീ​റ്റി​ലാ​യി​രു​ന്നു ആ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വ് ഇ​രു​ന്നി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ഹെ​ഡ്‌​ഫോ​ൺ വെ​ച്ച് ഉ​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളി​ൽ മു​ൻ​കൂ​ട്ടി സീ​റ്റ് ബു​ക്ക് ചെ​യ്യാ​തെ മ​റ്റു​ള്ള​വ​രോ​ട് സീ​റ്റ് മാ​റി​ത്ത​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​വ​ണ​ത​യെ ടോ​മി​ക ചോ​ദ്യം ചെ​യ്തു. ഒ​രു​മി​ച്ച് ഇ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി സീ​റ്റ് ബു​ക്ക് ചെ​യ്യു​ക​യോ അ​തി​നാ​യി പ​ണം ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ടോ​മി​ക​യു​ടെ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സീ​റ്റ് ബു​ക്ക് ചെ​യ്യാ​തെ മ​റ്റു​ള്ള​വ​രു​ടെ മേ​ൽ കു​റ്റ​ബോ​ധം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും, പ​ണം ലാ​ഭി​ക്കാ​ൻ വേ​ണ്ടി മാ​ത്രം സീ​റ്റ് ബു​ക്ക് ചെ​യ്യാ​ത്ത​വ​ർ​ക്ക് മ​റ്റു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടേ​ണ്ട​തി​ല്ലെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 
 

 

 

Related posts

Leave a Comment