യെ​മ​നി​ലെ ഹൂ​തി വി​ഭാ​ഗം നടത്തുന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ സൗ​ദി​ക്ക് വേ​ണ്ടി യു​കെ പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ക്കും; മ​ദീ​ന​യെ ല​ക്ഷ്യ​മി‌‌‌​ട്ട അ​ഞ്ച് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​ന

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യെ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ഞ്ച് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത് സ​ഖ്യ​സേ​ന. പു​ണ്യ​ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ മ​ദീ​ന​യെ​യും സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഡ്രോ​ണു​ക​ൾ എ​ത്തി​യ​തെ​ന്നും സ​ഖ്യ​സേ​ന വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യെ​മ​നി​ലെ ഹൂ​തി വി​ഭാ​ഗ​മാ​ണ് ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സൗ​ദി​യെ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ നാ​ല് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി സ​ഖ്യ​സേ​നാ വ​ക്താ​വ് തു​ർ​ക്കി അ​ൽ മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി.

എ​ക്സ് പ്ലാ​റ്റ്‍​ഫോ​മി​ലൂ​ടെ​യാ​ണ് സ​ഖ്യ​സേ​നാ വ​ക്താ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ വ​ച്ച് അ​ഞ്ചാ​മ​തൊ​രു ഡ്രോ​ൺ കൂ​ടി സ​ഖ്യ​സേ​ന വെ​ടി​വെ​ച്ചി​ട്ട​താ​യി അ​ൽ മാ​ലി​ക്കി പി​ന്നീ​ട് മ​റ്റൊ​രു കു​റി​പ്പി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം സൗ​ദി അ​റേ​ബ്യ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ യു​കെ​യും രം​ഗ​ത്തി​റ​ങ്ങും. ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് സൗ​ദി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നാ​ണ് യു​കെ​യു​ടെ നീ​ക്കം. ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ സൗ​ദി​ക്ക് വേ​ണ്ടി യു​കെ പോ​ർ​വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ക്കാ​നാ​ണ് തീ​രു​മാ​നം.

Related posts

Leave a Comment