ബം​ഗ​ളൂ​രു​വി​ൽ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം; റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി പി​ന്തു​ട​ർ​ന്ന് യാ​ത്രി​ക​ന്‍റെ കൈ​പി​ടി​ച്ച് വ​ലി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം

ബം​ഗ​ളൂ​രു​വി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പ​ക​രം റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി തി​ര​ഞ്ഞെ​ടു​ത്ത​തി​ന് യാ​ത്രി​ക​ന് നേ​രെ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ആ​ക്ര​മ​ണം. ബൈ​ക്ക് ടാ​ക്സി പി​ന്തു​ട​ർ​ന്ന് ഓ​ട​യ്ക്ക​ൽ ഓ​ട്ടോ ഡ്രൈ​വ​ർ യാ​ത്രി​ക​ന്‍റെ കൈ​പി​ടി​ച്ച് വ​ലി​ക്കു​ക​യും വാ​ഹ​നം മ​റി​ച്ച് താ​ഴെ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. റെ​ഡ്ഡി​റ്റി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​ൻ ഈ ​ഭീ​ക​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്.

ചെ​റി​യൊ​രു ദൂ​ര​ത്തേ​ക്ക് (2-3 കി​ലോ​മീ​റ്റ​ർ) ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ 120 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ ബൈ​ക്ക് ടാ​ക്സി ബു​ക്ക് ചെ​യ്ത​ത്. ഈ ​ചെ​റി​യ യാ​ത്ര​യ്ക്ക് ഇ​ത്ര​യും ഉ​യ​ർ​ന്ന തു​ക ന​ൽ​കാ​ൻ ത​യ്യാ​റാ​കാ​തെ റാ​പ്പി​ഡോ ബു​ക്ക് ചെ​യ്ത​താ​ണ് ഓ​ട്ടോ ഡ്രൈ​വ​റെ പ്ര​കോ​പി​പ്പി​ച്ച​ത്.

ബൈ​ക്ക് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ ഡ്രൈ​വ​ർ യാ​ത്രി​ക​ന്‍റെ കൈ​പി​ടി​ച്ച് വ​ലി​ച്ച് താ​ഴെ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് റെ​ഡ്ഡി​റ്റ് പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ൽ നി​ന്ന് താ​ഴെ വീ​ണി​രു​ന്നെ​ങ്കി​ൽ ജീ​വ​ന് ത​ന്നെ ആ​പ​ത്തു​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന് യാ​ത്ര​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന താ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​നു​ഭ​വം ഇ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ ഈ ​സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് പ്ര​തി​ക​രി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റു​ടെ വാ​ഹ​നം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ന​മ്പ​റും തെ​ളി​വു​ക​ളും സ​ഹി​തം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ നി​ർ​ദ്ദേ​ശി​ച്ചു. ഇ​ത് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് തു​ല്യ​മാ​ണെ​ന്നും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts

Leave a Comment