പ്രമേഹരോഗികളിൽ ഹൃദ്രോഗ ചികിത്സ ദുഷ്കരമാകുന്നതിനു പിന്നിൽ..?

ഭൂ​മു​ഖ​ത്ത് പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ എ​ണ്ണം ഭീ​തി​ദ​മാം​വി​ധം വ​ർ​ധി​ക്കു​ക​യാ​ണ്. ന​മ്മു​ടെ കൊ​ച്ചു​കേ​ര​ളം ഇ​ന്ത്യ​യു​ടെ പ്ര​മേ​ഹ ത​ല​സ്ഥാ​ന​മാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ ഞെ​ട്ട​രു​ത്. ഇ​വി​ടെ​യു​ള്ള 20 ശ​ത​മാ​നം പേ​ർ​ക്കും ഈ ​രോ​ഗം സ്വ​ന്തം. അ​താ​യ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ ഇ​ര​ട്ടി. കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ​രും പ്ര​മേ​ഹ​ബാ​ധ​യി​ൽ ന​ഗ​ര​വാ​സി​ക​ളോ​ടൊ​പ്പ​മെ​ത്താ​ൻ മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത നാം ​കാ​ണു​ന്നു!

ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ പ്ര​ശ്നം, പ്ര​മേ​ഹ​ബാ​ധ​യു​ള്ള ഏ​താ​ണ്ട് 50 ശ​ത​മാ​നം ആ​ൾ​ക്കാ​ർ​ക്കും ഈ ​രോ​ഗ​മു​ണ്ടെന്ന അ​വ​ബോ​ധ​മു​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​ബെ​റ്റി​സ് ഫെ​ഡ​റേ​ഷ​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ലോ​ക​ത്തു​ള്ള 193 ദ​ശ​ല​ക്ഷം ആ​ൾ​ക്കാ​രും ത​ങ്ങ​ൾ പ്ര​മേ​ഹ​ബാ​ധ​ക്ക് അ​ടി​മ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

കൂ​ടാ​തെ പ്ര​മേ​ഹ​ത്തി​ന് ചി​കി​ത്സ​യെ​ടു​ക്കു​ന്ന​വ​രി​ൽ 40 ശ​ത​മാ​നം​പേ​ർ മാ​ത്ര​മേ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര പ​രി​ധി​ക്കു​ള്ളി​ൽ നി​യ​ന്ത്രി​ക്കു​ന്നു​ള്ളൂ. 17 ശ​ത​മാ​നം​പേ​ർ ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ച് ചി​കി​ത്സി​ക്കു​ന്നു, 18 ശ​ത​മാ​നം​പേ​ർ മ​രു​ന്നു​ക​ളെ​ടു​ക്കു​ന്നു.

അ​സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വ​ർ​ധ​ന​യ്ക്കു ക​ടി​ഞ്ഞാ​ണി​ടാ​ൻ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യും പ​ല​ത​വ​ണ യോ​ഗം ചേ​രു​ക​യും അ​വ​യെ പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ക്രി​യാത്മക മാ​ർ​ഗ​ങ്ങ​ളാ​രാ​യു​ക​യും ചെ​യ്തു. ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും അ​ർ​ബു​ദ​വും ചേ​ർ​ന്നു ലോ​ക​ജ​ന​സം​ഖ്യ​യു​ടെ സിം​ഹ​ഭാ​ഗം പേ​രെ​യും കൊ​ന്നൊ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ബോ​ധ​വ​ത്ക​ര​ണ ശൈ​ലി​യി​ലൂ​ടെ ഇ​വ​യെ നേ​രി​ടാ​ൻ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യു​ണ്ടാ​യി.

പ്രമേഹചികിത്സ പരാജയമാകാതിരിക്കാൻ

പ്ര​മേ​ഹ ചി​കി​ത്സ​യു​ടെ പ​രാ​ജ​യ​ത്തി​നു​ള്ള പ്ര​ധാ​ന​കാ​ര്യം രോ​ഗി​ക​ൾ​ക്കു കു​ടും​ബ​ത്തി​ൽ​നി​ന്നും സ​മൂ​ഹ​ത്തി​ൽ​നി​ന്നു പ​രി​ഗ​ണ​ന​യും ക​രു​ത​ലും ല​ഭി​ക്കു​ന്നി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നു പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചു. പ്ര​മേ​ഹ​രോ​ഗി ഒ​റ്റ‍​യ്ക്ക​ല്ല, കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി രോ​ഗി​യോ​ടൊ​പ്പം നി​ന്ന് പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​ന​മു​ണ്ടാ​യി. പ്ര​മേ​ഹ നി​യ​ന്ത്ര​ണം രോ​ഗി​യു​ടെ മാ​ത്ര​മ​ല്ല, അ​യാ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ത്ത​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് സ​മ​ഗ്ര​മാ​ക്കേ​ണ്ട​ത്.

ആ​ത്മാ​ർ​ഥ​മാ​യ പി​ന്തു​ണ​യും ക​രു​ത​ലു​മാ​യി കു​ടും​ബ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും എ​പ്പോ​ഴും രോ​ഗി​യോ​ടൊ​പ്പ​മു​ണ്ടാ​വ​ണം. അ​താ​യ​ത് രോ​ഗി​ക്കു മാ​ത്ര​മാ​യി ഒ​രു ഭ​ക്ഷ​ണ​ക്ര​മ​മി​ല്ല. അ​ത് രോ​ഗി​യെ ഒ​റ്റ​പ്പെ​ടു​ത്തും. ശാ​സ്ത്രീ​യ​വും പ​ഥ്യ​വു​മാ​യ ഭ​ക്ഷ​ണ​ശൈ​ലി പ്ര​മേ​ഹ​രോ​ഗിക്കു മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും. അ​വ​ർ​ക്ക് പ്ര​മേ​ഹ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ അ​ത് കു​റ​യ്ക്കു​ക​യും ചെ​യ്യും. പ​ഥ്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും കൃ​ത്യ​മാ​യ വ്യാ​യാ​മ​ശീ​ല​വും മു​ട​ങ്ങാ​തെ​യു​ള്ള ഔ​ഷ​ധ​സേ​വ​യും സ്വാ​യ​ത്ത​മാ​കാ​ൻ രോ​ഗി​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ എ​പ്പോ​ഴും വേ​ണം.                                         

പ്ര​മേ​ഹ​രോ​ഗി​ക​ൾ മൃ​ത്യു​വി​നി​ര​യാ​കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ ഹൃ​ദ്രോ​ഗം, വൃ​ക്ക​ക​ളു​ടെ പ​രാ​ജ​യം, അ​മി​ത​ര​ക്ത​സ​മ്മ​ർ​ദം തുടങ്ങിയവ​യാ​ണ്. പ്ര​മേ​ഹ​മി​ല്ലാ​ത്ത​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഇ​ൻ​സു​ലി​ൻ ആ​ശ്രി​ത പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണം പ​ത്തി​ര​ട്ടി​യും ഇ​ൻ​സു​ലി​ൻ അ​നാ​ശ്രി​ത പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ മ​ര​ണ​സം​ഖ്യ നാ​ലി​ര​ട്ടി​യു​മാ​ണ്.

പ്രമേഹം വരുതിയിലായില്ലെങ്കിൽ…

നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത പ്ര​മേ​ഹ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി ര​ക്ത​ത്തി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന കൊ​ള​സ്ട്രോ​ളും മ​റ്റ് ഉ​പ​ഘ​ട​ക​ങ്ങ​ളും ഹൃ​ദ​യം, ക​ണ്ണ്, വൃ​ക്ക, നാ​ഡീ​ഞ​ര​ന്പു​ക​ൾ, ധ​മ​നി​ക​ൾ എ​ന്നീ അ​വ​യ​വ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ജ​രി​താ​വ​സ്ഥ​യു​ണ്ടാ​കു​ന്നു. കോ​ശ​ങ്ങ​ളു​ടെ ക്ര​മ​ര​ഹി​ത​മാ​യ വ​ള​ർ​ച്ച​യും ക​ട്ടി​കൂ​ട​ലും വ​ലു​തും ചെ​റു​തു​മാ​യ എ​ല്ലാ ധ​മ​നി​ക​ളെ​യും വി​ക​ല​മാ​ക്കു​ന്നു. ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ആ​ന്ത​ര​പാ​ളി​ക​ളി​ൽ കൊ​ഴു​പ്പു​ക​ണി​ക​ക​ൾ പ​റ്റി​പ്പി​ടി​ച്ച് അ​വ​യു​ടെ ഉ​ൾ​ഭാ​ഗം ചെ​റു​താ​കു​ന്നു. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ കൊ​ഴു​പ്പു നി​ക്ഷേ​പം വി​ണ്ടു​കീ​റി അ​വി​ടെ ര​ക്ത​ക്ക​ട്ട ഉ​ണ്ടാ​യി ധ​മ​നി​യി​ലൂ​ടെ​യു​ള്ള ര​ക്ത​പ​ര്യ​യ​നം ദു​ഷ്ക​ര​മാ​യാ​ൽ ഹാ​ർ​ട്ട​റ്റാ​ക്കാ​ണ് അ​ന​ന്ത​ര​ഫ​ലം.

ശ്വാസതടസം മുതൽ വയറുവേദന വരെ

പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ഹൃ​ദ​യാ​ഘാ​തം മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി​യാ​ലും അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ രോ​ഗി​ക​ൾ എ​പ്പോ​ഴും തി​രി​ച്ച​റി​യ​ണ​മെ​ന്നി​ല്ല. നെ​ഞ്ചു​വേ​ദ​ന പ​ല​പ്പോ​ഴും പൂ​ർ​ണ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​ത്ത ഹാ​ർ​ട്ട​റ്റാ​ക്കും (സ​യ​ല​ന്‍റ് അ​റ്റാ​ക്ക്) പ്ര​മേ​ഹ​രോ​ഗ​ബാ​ധി​ത​ർ​ക്ക് സ്വ​ന്തം. ഹൃ​ദ​യ​ത്തെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഓ​ട്ടോ​ണ​മി​ക് നാ​ഡീ​വ്യൂ​ഹ​ത്തി​നു സം​ഭ​വി​ക്കു​ന്ന അ​പ​ച​യം​ത​ന്നെ ഇ​തി​നു കാ​ര​ണം. നാ​ഡീ​വ്യൂ​ഹ​ത്തി​ന്‍റെ മാ​ന്ദ്യം നി​മി​ത്തം ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​കു​ന്പോ​ൾ നെ​ഞ്ചു​വേ​ദ​ന​യു​ടെ തീ​വ്ര​ത അ​നു​ഭ​വി​ച്ച​റി​യാ​ൻ രോ​ഗി​ക്ക് പ​റ്റാ​തെ​പോ​കു​ന്നു.

ഏ​താ​ണ്ട് 35 ശ​ത​മാ​നം രോ​ഗി​ക​ൾ​ക്കും നെ​ഞ്ചു​വേ​ദ​ന കൃ​ത്യ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല. അ​തി​നു പ​ക​രം ശ്വാ​സ​ത​ട​സം, ഓ​ക്കാ​നം, ത​ള​ർ​ച്ച, ത​ല​ക​റ​ക്കം, വ​യ​റു​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണു ക​ണ്ടു​വ​രു​ന്ന​ത്. അ​തു​പോ​ലെ ഹ​ർ​ട്ട​റ്റാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച മ​ര​ണ​സാ​ധ്യ​ത​യും പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ അ​ധി​ക​രി​ച്ചു​കാ​ണു​ന്നു.

മേ​ൽപ്പ​റ​ഞ്ഞ സ​ങ്കീ​ർ​ണ​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ പ്ര​മേ​ഹ​ബാ​ധി​ത​രി​ലെ ഹൃ​ദ്രോ​ഗ​ചി​കി​ത്സ അ​ന്ത്യ​ന്തം ദു​ഷ്ക​ര​മാ​ണ്. ഒ​രു ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​ന്‍റെ അ​ടു​ത്തു വ​രു​ന്ന രോ​ഗി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​മേ​ഹ​മു​ള്ള​വ​രാ​ണ്. 70 ശ​ത​മാ​നം പ്ര​മേ​ഹ​രോ​ഗി​ക​ളും മ​ര​ണ​പ്പെ​ടു​ന്ന​തും ഹൃ​ദ്രോ​ഗാ​ന​ന്ത​ര​മാ​ണെ​ന്നോ​ർ​ക്ക​ണം. അ​തു​കൊ​ണ്ട് ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ൻ ഒ​രു പ്ര​മേ​ഹ ചി​കി​ത്സാ​വി​ദ​ഗ്ധ​ൻ​കൂ​ടി​യാ​കു​ന്നു.

പ്ര​മേ​ഹ​രോ​ഗി​ക്ക് ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​കു​മ്പോൾ

പ്ര​മേ​ഹ​രോ​ഗി​ക്ക് ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​കു​ന്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​കു​ന്ന​ത്. നെ​ഞ്ചു​വേ​ദ​ന കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​ത്ത​തു​മൂ​ലം പ​ല​രും വ​ള​രെ വൈ​കി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ മൂ​ർ​ച്ഛി​ച്ചി​രി​ക്കും. ക​ല​ശ​മാ​യ ശ്വാ​സ​ത​ട​സ​വും നെ​ഞ്ചി​ലെ അ​സ്വാ​സ്ഥ്യ​വും ത​ള​ർ​ച്ച​യും ക്ര​മ​ര​ഹി​ത​മാ​യ നെ​ഞ്ചി​ടി​പ്പും ത​ല​ക​റ​ക്ക​വും രോ​ഗി​യെ അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തി​ക്കു​ന്നു. നി​യ​ന്ത്ര​ണ​ത്തി​ൽ അ​ശ്ര​ദ്ധ കാ​ണി​ക്കു​ന്ന രോ​ഗി​യു​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര എ​പ്പോ​ഴും കൂ​ടി​യി​രി​ക്കും, അ​തു​പോ​ലെ
കൊ​ള​സ്ട്രോ​ളും.

പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഹാ​ർ​ട്ട​റ്റാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​യ്യു​ന്ന പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ത​ണു​ത്ത്, ചെ​റു​തും വി​ക​ല​വു​മാ​യ ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ബ്ലോ​ക്ക് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക ഏ​റെ ദു​ഷ്ക​ര​മാ​ണ്. പ​ല​പ്പോ​ഴും എ​ല്ലാ കൊ​റോ​ണ​റി ധ​മ​നി​ക​ളി​ലും ത​ന്നെ ബ്ലോ​ക്കു​ണ്ടാ​കും. കൂ​ടാ​തെ വൈ​കി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നാ​ൽ ഹൃ​ദ​യ പ​രാ​ജ​യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റും.

ബൈപാസ് സർജറി

അ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​മേ​ഹ​രോ​ഗി​ക​ളെ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​ണു പ​തി​വ്. കൂ​ടു​ത​ൽ ഹൃ​ദ​യ​ധ​മ​നി​ക​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന ബ്ലോ​ക്ക്, സ​ങ്കോ​ച​ന ശേ​ഷി​യു​ടെ മാ​ന്ദ്യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​മേ​ഹ​രോ​ഗി​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ​ത് ബൈ​പാ​സ് സ​ർ​ജ​റി​ത​ന്നെ.

പഞ്ചസാര അധികമുള്ളതു …

ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്കോ ബൈ​പാ​സ് സ​ർ​ജ​റി​ക്കോ ശേ​ഷം ഒ​രു പ്ര​മേ​ഹ​രോ​ഗി​യു​ടെ ജീ​വി​ത​ക്ര​മ​ത്തി​ൽ ക​ർ​ശ​ന​മാ​യ പ​ല പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​മു​ണ്ടാ​ക​ണം. ഈ ​ക്രി​യാ​ത്മ​ക​മാ​യ ക​രു​ത​ൽ​ത​ന്നെ​യാ​ണ് രോ​ഗി​യെ അ​കാ​ല​മൃ​ത്യു​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും. പ​ഞ്ച​സാ​ര അ​ധി​ക​മു​ള്ള​തെ​ന്തും വ​ർ​ജി​ച്ച​തു​കൊ​ണ്ടു​ള്ള പ​ഥ്യ​മാ​യ ആ​ഹാ​ര​ശൈ​ലി ഏ​റ്റ​വും പ്ര​ധാ​നം.

പട്ടിണി കിടക്കണമെന്നല്ല

പ്ര​മേ​ഹ​രോ​ഗി പ​ട്ടി​ണി കി​ട​ക്ക​ണ​മെ​ന്ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യോ​ജി​ച്ച ഭ​ക്ഷ​ണ​ക്ര​മം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​ഠി​ക്ക​ണം. കൃ​ത്യ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി ആ​രം​ഭി​ക്ക​ണം. കു​റ​ഞ്ഞ​ത് 45 മി​നി​റ്റെ​ങ്കി​ലും ദി​വ​സേ​ന വ്യാ​യാ​മം ചെ​യ്യ​ണം. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​യ​ന്ത്രി​ക്കാ​നും പൊ​തു​വാ​യ ശ​രീ​രാ​രോ​ഗ്യം സ​ന്തു​ലി​ത​മാ​കാ​നും വ്യാ​യാ​മം എ​ന്ന ഔ​ഷ​ധം അ​നി​വാ​ര്യം. ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ൾ പി​ഴ​വു​കൂ​ടാ​തെ സേ​വി​ക്ക​ണം.

എച്ച്ബി എ വൺ സി

വൈ​ദ്യ​നി​ർ​ദേ​ശ​മി​ല്ലാ​തെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മ​രു​ന്നു​ക​ൾ നി​ർ​ത്ത​രു​ത്. ബ്ല​ഡ് ഷു​ഗ​റും കൊ​ള​സ്ട്രോ​ളും നി​ശ്ചി​ത കാ​ല​യ​ള​വി​ൽ പ​രി​ശോ​ധി​ച്ച് തി​ട്ട​പ്പെ​ടു​ത്ത​ണം.

ഹൃ​ദ്രോ​ഗ പ​രി​ശോ​ധ​ന​ക​ളാ​യ എ​ക്കോ​കാ​ർ​ഡി​യോ​ഗ്രാ​ഫി​യും ട്രെ​ഡ്മി​ൽ ടെ​സ്റ്റും കൃ​ത്യ​മാ​യ കാ​ല​യ​ള​വി​ൽ ചെ​യ്യ​ണം. പ്ര​മേ​ഹ സൂ​ച​ക​മാ​യ എ​ച്ച്ബി​എ വ​ൺ സി 6.5 ​ൽ താ​ഴെ​യാ​വാ​ൻ പ​രി​ശ്ര​മി​ക്ക​ണം. ര​ക്ത​സ​മ്മ​ർ​ദ​വും അ​മി​ത​വ​ണ്ണ​വും ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണം.

ഒറ്റമൂലികളില്ല

പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന് കു​റു​ക്കു​വ​ഴി​ക​ളി​ല്ലെ​ന്നോ​ർ​ക്ക​ണം. പ​ര​സ്യ​ങ്ങ​ൾ​ക്കോ ഒ​റ്റ​മൂ​ലി​ക​ൾ​ക്കോ പി​റ​കേ പോ​യി വ​ഞ്ചി​ത​രാ​ക​രു​ത്. അ​ല്പ​മൊ​ന്നു മെ​ന​ക്കെ​ട്ടാ​ൽ പ്ര​മേ​ഹ​രോ​ഗി​യു​ടെ ജീ​വിതം തി​ക​ച്ചും ആ​സ്വാ​ദ്യ​ജ​ന​ക​മാ​കും.

വിവരങ്ങൾ:
ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി
എറണാകുളം

Related posts

Leave a Comment