കൈ​കോ​ർ​ക്കാം കാ​യ​ലി​നാ​യി: -‘വേ​ന്പ​നാ​ട് മ​രി​ച്ചാ​ൽ ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു ജ​ലാ​ശ​യം മാ​ത്ര​മ​ല്ല, ഒ​രു സം​സ്കാ​ര​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​ണ്’

വേ​ന്പ​നാ​ട് ത​ണ്ണീ​ർ​ത്ത​ടം ചു​രു​ങ്ങു​ക​യാ​ണ്. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ന​ദി​ക​ളു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കു നി​ല​ച്ച​തും അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ലി​നീ​ക​ര​ണ​വു​മാ​ണ് കാ​ര​ണം. വ​റു​തി​യു​ടെ കാ​ല​ത്ത് മ​ല​യാ​ള​ക്ക​ര​യെ അ​ന്ന​മൂ​ട്ടി​യ കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​യെ വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ൽ ഈ ​ത​ണ്ണീ​ർ​ത്ത​ടം ശാ​സ്ത്രീ​യ​മാ​യി ത​ന്നെ സം​ര​ക്ഷി​ക്ക​ണം.

“ഇ​ങ്ങ​നെ പോ​യാ​ൽ വ​രും ദ​ശ​ക​ങ്ങ​ൾ​ക്ക​പ്പു​റം വേ​ന്പ​നാ​ട് എ​ന്നൊ​രു കാ​യ​ൽ ഉ​ണ്ടാ​കി​ല്ല.’ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് (സെ​സ്) ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് പ്ര​കൃ​തി​യെ കീ​ഴ​ട​ക്കാ​മെ​ന്ന മ​നു​ഷ്യ​ന്‍റെ അ​തി​മോ​ഹ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ്.

വേ​ന്പ​നാ​ട് മ​രി​ച്ചാ​ൽ ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു ജ​ലാ​ശ​യം മാ​ത്ര​മ​ല്ല, ഒ​രു സം​സ്കാ​ര​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​ണ്. വേ​ന്പ​നാ​ടി​ന്‍റെ വീ​ണ്ടെ​ടു​പ്പ് എ​ങ്ങ​നെ സാ​ധ്യ​മാ​കും? നാ​ളെ​യു​ടെ പു​ല​രി​ക​ളി​ൽ ഈ ​കാ​യ​ലി​നെ ന​മു​ക്ക് എ​ങ്ങ​നെ തി​രി​കെ​പ്പി​ടി​ക്കാം?

ദീ​പി​ക ചീ​ഫ് റി​പ്പോ​ർ​ട്ട​റും ക​ർ​ഷ​ക​ൻ മാ​സി​ക എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജു​മാ​യ സെ​ബി​ൻ ജോ​സ​ഫ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ പ​ര​ന്പ​ര…

മ​ര​ണ​ഭീ​തി​യി​ൽ ഒ​രു ജീ​വ​താ​ളം

സാ​യം​സ​ന്ധ്യ​യു​ടെ ചു​വ​പ്പി​നു കീ​ഴി​ൽ വ​ള്ള​ത്തി​ൽ ക​രി​മീ​നും കൊ​ഞ്ചും പി​ടി​ച്ച് പാ​ട്ടും​പാ​ടി തു​ഴ​ഞ്ഞു​പോ​യൊ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു വേ​ന്പ​നാ​ടി​ന്. വാ​രി​യെ​ടു​ത്ത ക​ക്ക​യു​മാ​യി നി​ര​നി​ര​യാ​യി നീ​ങ്ങി​യ വ​ള്ള​ങ്ങ​ൾ, കാ​യ​ലി​ലെ ചെ​ളി കു​ത്തി​യെ​ടു​ത്ത സ്ഥ​ല​ത്തെ അ​രി​യും തേ​ങ്ങ​യു​മാ​യി മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് യാ​ത്ര​യാ​യ പ​ത്തേ​മാ​രി​ക​ൾ, മീ​ൻ വി​ൽ​ക്കാ​നും താ​റാ​വു​മു​ട്ട വാ​ങ്ങാ​നു​മാ​യി ക​ട​വു​ക​ൾ​തോ​റും അ​ടു​ക്കു​ന്ന ചെ​റു​വ​ള്ള​ങ്ങ​ൾ, ഓ​ല​പ്പ​ന്ത​ലു​ക​ൾ, ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ ത​ണ​ൽ​പ​റ്റി നീ​ന്തി​യ അ​പൂ​ർ​വ മ​ത്സ്യ​ങ്ങ​ൾ… വേ​ന്പ​നാ​ട് ഒ​രു കാ​യ​ൽ മാ​ത്ര​മ​ല്ലാ​യി​രു​ന്നു; ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ഉ​തി​ർ​ന്നു​പോ​കാ​ത്ത ജീ​വ​താ​ള​മാ​യി​രു​ന്നു.

കേ​ര​ളം അ​മൂ​ല്യ​വും ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യി സ​ന്പ​ന്ന​വു​മാ​യി നി​ര​വ​ധി ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളാ​ൽ അ​നു​ഗൃ​ഹീ​ത​മാ​ണ്. മൂ​ന്നു റാം​സ​ർ സൈ​റ്റു​ക​ളു​ള്ള കേ​ര​ള​ത്തി​ൽ 4,354 ത​ണ്ണീ​ർ​ത്ത​ട​മു​ണ്ട്. വേ​ന്പ​നാ​ട് കോ​ൾ ത​ണ്ണീ​ർ​ത്ത​ടം ഇ​ന്ത്യ​യി​ലെ ത​ന്നെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ റാം​സ​ർ സൈ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ്. വേ​ന്പ​നാ​ട് കാ​യ​ൽ, കു​ട്ട​നാ​ട് ച​തു​പ്പ് പ്ര​ദേ​ശ​ങ്ങ​ൾ, കോ​ൾ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ എ​ന്നി​വ ഈ ​ത​ണ്ണീ​ർ​ത്ത​ട​സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. 1100 കി​ലോ​മീ​റ്റ​ർ ച​തു​ര​ശ്ര വി​സ്തൃ​തി​യി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1.5 മു​ത​ൽ ര​ണ്ടു മീ​റ്റ​ർ വ​രെ താ​ഴെ​യാ​യി ക​ര​പ്പാ​ടം, കാ​യ​ൽ, ക​രി എ​ന്നി​ങ്ങ​നെ പ​ര​ന്നു​കി​ട​ക്കു​ന്ന ത​ണ്ണീ​ർ​ത്ത​ട​ത്തി​ലെ കു​ട്ട​നാ​ട് പ്ര​ദേ​ശം കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ എ​ന്നും പു​ഞ്ച​വ​യ​ൽ എ​ന്നും അ​റി​യ​പ്പെ​ട്ടി​രു​ന്നു.

അ​റ​ബി​ക്ക​ട​ലി​നെ തൊ​ട്ടു​രു​മ്മു​ന്ന ജ​ലാ​ശ​യം

കേ​ര​ള​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​നെ തൊ​ട്ടു​രു​മ്മി കി​ട​ക്കു​ന്ന വേ​ന്പ​നാ​ട്, സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കാ​യ​ലും രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ത​ണ്ണീ​ർ​ത്ത​ട​വു​മാ​ണ്. ആ​ല​പ്പു​ഴ മു​ത​ൽ വ​ട​ക്ക് അ​ഴീ​ക്കോ​ട് വ​രെ 96 കി​ലോ​മീ​റ്റ​ർ നീ​ളം, 500 മീ​റ്റ​ർ മു​ത​ൽ 14 കി​ലോ​മീ​റ്റ​ർ വ​രെ വീ​തി (ശ​രാ​ശ​രി നാ​ലു കി​ലോ​മീ​റ്റ​ർ), 216 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി. പ​ല നാ​ട്ടി​ൽ പ​ല പേ​രി​ലാ​ണ് വേ​ന്പ​നാ​ട് കാ​യ​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. വീ​ര​ൻ​പു​ഴ, കൊ​ച്ചി കാ​യ​ൽ, കൈ​ത​പ്പു​ഴ, പു​ന്ന​മ​ട, വൈ​ക്കം കാ​യ​ൽ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ഭൗ​മ​ഫ​ല​ക​ങ്ങ​ളു​ടെ ച​ല​നം മൂ​ലം ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം രൂ​പ​പ്പെ​ട്ട​പ്പോ​ൾ വേ​ന്പ​നാ​ട്ടു​കാ​യ​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ൾ ക​ഴി​ഞ്ഞാ​ൽ ക​ട​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​തി​നാ​യി​രി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ണാ​മ​ത്തി​നു വി​ധേ​യ​മാ​യാ​ണ് ഇ​ന്നു കാ​ണു​ന്ന മ​ല​നാ​ട്, ഇ​ട​നാ​ട്, തീ​ര​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ളം രൂ​പ​പ്പെ​ടു​ന്ന​ത്. വേ​ന്പ​നാ​ട് കാ​യ​ൽ രൂ​പ​പ്പെ​ട്ട​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് സം​ഭ​വി​ച്ച ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ, സ​മു​ദ്ര​നി​ര​പ്പി​ലെ വ്യ​തി​യാ​ന​ങ്ങ​ൾ, ന​ദി​ക​ളു​ടെ അ​വ​ശി​ഷ്ട നി​ക്ഷേ​പം എ​ന്നി​വ​യു​ടെ ഫ​ല​മാ​യാ​ണ്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷം മു​ന്പ് ഹി​മ​യു​ഗ​ത്തി​നു​ശേ​ഷം ഭൂ​മ​യി​ൽ താ​പ​നി​ല ഉ​യ​രു​ക​യും സ​മു​ദ്ര​നി​ര​പ്പി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തു. ക​ട​ൽ ക​ര​യി​ലേ​ക്ക് ക​യ​റു​ക​യും പി​ന്നീ​ട് സാ​വ​ധാ​നം തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു. പ്രാ​ചീ​ന കേ​ര​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട തു​ലാ​വ​ർ​ഷം, ഇ​ട​വ​പ്പാ​തി, വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ മൂ​ലം തോ​ട്ട​പ്പ​ള്ളി മു​ത​ൽ കൊ​ച്ചി അ​ഴി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് മ​ണ​ൽ​തി​ട്ട രൂ​പ​പ്പെ​ട്ടു. ഇ​തി​ന്‍റെ ഫ​ല​മാ​യി മ​ണ​ൽ​തി​ട്ട​യ്ക്കു​ള്ളി​ലു​ള്ള ഭാ​ഗം ആ​ദ്യം ഉ​ൾ​ക്ക​ട​ലാ​യും പി​ന്നീ​ട്, സ​മു​ദ്ര​ത്തി​ൽ​നി​ന്ന് വേ​ർ​പെ​ട്ട് ത​ടാ​ക​മാ​യും മാ​റി. മ​ല​ന്പ്ര​ദേ​ശ​ത്തു​നി​ന്ന് ത​ടാ​ക​ത്തി​ലേ​ക്ക് ഒ​ഴി​കി​യെ​ത്തി​യ ന​ദി​ക​ൾ കൊ​ണ്ടു​വ​ന്ന എ​ക്ക​ൽ അ​ടി​ഞ്ഞ് ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു.

സ​ഹ്യ​പ​ർ​വ​ത​ത്തി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന പെ​രി​യാ​ർ, മൂ​വാ​റ്റു​പു​ഴ, മീ​ന​ച്ചി​ൽ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ, പ​ന്പ എ​ന്നീ ആ​റു പ്ര​ധാ​ന ന​ദി​ക​ൾ വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽ വ​ന്നു​ചേ​ർ​ന്നു. കാ​യ​ലി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത് നി​ര​ന്ത​രം മ​ണ്ണും എ​ക്ക​ലും അ​ടി​ഞ്ഞു​കൂ​ടി​യാ​ണ് കു​ട്ട​നാ​ട് എ​ന്ന താ​ഴ്ന്ന ഭൂ​പ​രി​ധി രൂ​പ​പ്പെ​ട്ട​ത്. പ​ണ്ട് വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പ​ല പ്ര​ദേ​ശ​ങ്ങ​ളും ന​ദി​ക​ളു​ടെ എ​ക്ക​ൽ നി​ക്ഷേ​പം മൂ​ലം ക​ര​ഭൂ​മി​യാ​യും പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യും മാ​റി. ആ​റു ന​ദി​ക​ളി​ൽ​നി​ന്നു​ള്ള ശു​ദ്ധ​ജ​ല​വും ക​ട​ലി​ൽ​നി​ന്നു​ള്ള ഉ​പ്പു​ര​സ​മു​ള്ള വെ​ള്ള​വും ചേ​രു​ന്ന സ​വി​ശേ​ഷ​മാ​യ ഒ​രു അ​ഴി​മു​ഖ​മാ​യാ​ണ് വേ​ന്പ​നാ​ട് കാ​യ​ൽ ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന​ത്.

പ്ര​കൃ​തി ഒ​രു​ക്കി​യ അ​തി​വി​ശി​ഷ്ട​മാ​യ ഒ​രു ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​യാ​ണ് വേ​ന്പ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​വെ​ള്ള​ത്തെ സം​ഭ​രി​ച്ചു​നി​ർ​ത്താ​നും സാ​വ​ധാ​നം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കാ​നും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​നോ​ളം വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​നും ഈ ​ത​ണ്ണീ​ർ​ത്ത​ട​ത്തി​ന് ശേ​ഷി​യു​ണ്ട്. പാ​തി​രാ​മ​ണ​ൽ, പെ​രു​ന്പ​ളം, പ​ള്ളി​പ്പു​റം, വൈ​പ്പി​ൻ, വി​ല്ലിം​ഗ്ട​ണ്‍ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ദ്വീ​പി​ക​ൾ വേ​ന്പ​നാ​ട് കാ​യ​ലി​ലു​ണ്ട്.

അ​പൂ​ർ​വ പ്ര​തി​ഭാ​സ​വും ജൈ​വ​വൈ​വി​ധ്യ​വും

ആ​റു​മാ​സം ശു​ദ്ധ​വെ​ള്ള​വും ആ​റു​മാ​സം ഉ​പ്പു​വെ​ള്ള​വും മാ​റി​മാ​റി നി​ല​നി​ൽ​ക്കു​ന്ന അ​പൂ​ർ​വം ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. മ​ഴ​ക്കാ​ല​ത്ത് ന​ദി​ക​ളി​ൽ​നി​ന്നു​ള്ള ശു​ദ്ധ​ജ​ല​വും വേ​ന​ൽ​ക്കാ​ല​ത്ത് ക​ട​ലി​ൽ​നി​ന്നു​ള്ള ഉ​പ്പു​വെ​ള്ള​വും ത​ള്ളി​ക്ക​യ​റി കാ​യ​ലി​നെ ജീ​വ​സു​റ്റ​താ​ക്കു​ന്നു.

കൈ​ത, മ​രോ​ട്ടി, കാ​യ​ൽ ക​ണ്ട​ൽ, ക​ര​ക്ക​ണ്ട​ൽ തു​ട​ങ്ങി 300ല​ധി​കം സ​സ്യ​വ​ർ​ഗ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തെ ത​ട​യാ​ൻ പ്ര​കൃ​തി​യൊ​രു​ക്കി​യ സം​ര​ക്ഷ​ണ ഭി​ത്തി​യാ​യി ഇ​വി​ടെ നി​ല​കൊ​ള്ളു​ന്നു. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ, പ്ര​ത്യേ​കി​ച്ച് ക​ണ്ണ​മം​ഗ​ലം, കു​മ​ര​കം ഭാ​ഗ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ക​റു​ത്ത ക​ക്ക​യു​ടെ വ​ൻ നി​ക്ഷേ​പ​വു​മു​ണ്ട്.

വി​ദൂ​ര ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും എ​ത്തു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ​യും സൂ​ര്യ​വാ​ല​ൻ, കൊ​രി​ച്ചു​ണ്ട​ൻ എ​ര​ണ്ട തു​ട​ങ്ങി​യ അ​പൂ​ർ​വ ഇ​ന​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യ കു​മ​ര​കം പ​ക്ഷി​സ​ങ്കേ​തം ഈ ​ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ടൂ​റി​സം തു​ട​ങ്ങി ഒ​ട്ടേ​റെ മേ​ഖ​ല​ക​ളെ തു​ണ​യ്ക്കു​ന്ന, 60,000ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​ന​മേ​കു​ന്ന ഈ ​സ​ങ്കീ​ർ​ണ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ചാ​ണ് 2002ൽ ​വേ​ന്പ​നാ​ടി​നെ അ​ന്താ​രാ​ഷ്‌​ട്ര​പ്രാ​ധാ​ന്യ​മു​ള്ള ‘റാം​സ​ർ പ്ര​ദേ​ശ​മാ​യി’ പ്ര​ഖ്യാ​പി​ച്ച​ത്.

കു​പ്പ​ത്തൊ​ട്ടി​യാ​കു​ന്ന പ​റു​ദീ​സ

എ​ന്നാ​ൽ, ഇ​ന്ന് ഈ ​പ​റു​ദീ​സ​യ്ക്കു​മേ​ൽ നാ​ശ​ത്തി​ന്‍റെ ക​റു​ത്ത നി​ഴ​ൽ വീ​ണി​രി​ക്കു​ന്നു. ഒ​ഴു​ക്ക് നി​ല​ച്ച് ആ​റ് ന​ദി​ക​ളു​ടെ​യും മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്ന കു​പ്പ​ത്തൊ​ട്ടി​യാ​യി കാ​യ​ൽ മാ​റി. ടൈ​ഫോ​യ്ഡ് അ​ട​ക്ക​മു​ള്ള ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ തീ​ര​ഗ്രാ​മ​ങ്ങ​ളി​ൽ പ​ട​രു​ക​യാ​ണ്. ഇ-​കോ​ളി അ​ട​ക്ക​മു​ള്ള ബാ​ക്ടീ​രി​യ​ക​ളു​ടെ​യും വൈ​റ​സു​ക​ളു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റി​യ കാ​യ​ൽ​വെ​ള്ള​ത്തി​ൽ തൊ​ടാ​ൻ​പോ​ലും ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഭ​യ​ക്കു​ന്നു.

അ​ന്ത​രീ​ക്ഷ വ്യ​തി​യാ​ന​വും ആ​ഗോ​ള​താ​പ​ന​വും കാ​യ​ലി​ന്‍റെ സ്വാ​ഭാ​വി​ക താ​ള​ത്തെ തെ​റ്റി​ച്ചു. പ്ര​ള​യ​വും ഓ​ഖി പോ​ലു​ള്ള കൊ​ടു​ങ്കാ​റ്റു​ക​ളും സ​മു​ദ്ര​ക്ഷോ​ഭ​ങ്ങ​ളും നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തു​ന്പോ​ൾ, അ​ടു​ത്ത ദു​ര​ന്തം കാ​യ​ൽ​ക്ക​ര​യി​ലേ​ക്കാ​ണോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. “ഇ​ങ്ങ​നെ പോ​യാ​ൽ വ​രും ദ​ശ​ക​ങ്ങ​ൾ​ക്ക​പ്പു​റം വേ​ന്പ​നാ​ട് എ​ന്നൊ​രു കാ​യ​ൽ ഉ​ണ്ടാ​കി​ല്ല.” സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് (സെ​സ്) ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് പ്ര​കൃ​തി​യെ കീ​ഴ​ട​ക്കാ​മെ​ന്ന മ​നു​ഷ്യ​ന്‍റെ അ​തി​മോ​ഹ​ത്തി​നേ​റ്റ തി​രി​ച്ച​ടി​യാ​ണ്. വേ​ന്പ​നാ​ട് മ​രി​ച്ചാ​ൽ ഇ​ല്ലാ​താ​കു​ന്ന​ത് ഒ​രു ജ​ലാ​ശ​യം മാ​ത്ര​മ​ല്ല, ഒ​രു സം​സ്കാ​ര​വും പ​തി​നാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​ണ്. വേ​ന്പ​നാ​ടി​ന്‍റെ വീ​ണ്ടെ​ടു​പ്പ് എ​ങ്ങ​നെ സാ​ധ്യ​മാ​കും? നാ​ളെ​യു​ടെ പു​ല​രി​ക​ളി​ൽ ഈ ​കാ​യ​ലി​നെ ന​മു​ക്ക് എ​ങ്ങ​നെ തി​രി​കെ​പ്പി​ടി​ക്കാം?

വേ​മ്പ​നാ​ട് കാ​യ​ൽ വ്യ​വ​സ്ഥ

ഇ​ന്ത്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തു​ള്ള, അ​ന്താ​രാ​ഷ്‌​ട്ര​പ്രാ​ധാ​ന്യ​മു​ള്ള ഒ​രു റാം​സ​ർ ത​ണ്ണീ​ർ​ത്ത​ട​മാ​ണ് വേ​ന്പ​നാ​ട് കാ​യ​ൽ വ്യ​വ​സ്ഥ. 13,098 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​വ്യ​വ​സ്ഥ, കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ ആ​കെ ഭൂ​വി​സ്തൃ​തി​യു​ടെ 33.7% വ​രും. അ​ച്ച​ൻ​കോ​വി​ൽ, പ​ന്പ, മ​ണി​മ​ല, മീ​ന​ച്ചി​ൽ, മൂ​വാ​റ്റു​പു​ഴ, പെ​രി​യാ​ർ എ​ന്നീ ആ​റ് പ്ര​ധാ​ന ന​ദീ​വ്യ​വ​സ്ഥ​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വാ​ണ് വേ​ന്പ​നാ​ട് കാ​യ​ൽ വ്യ​വ​സ്ഥ​യെ നി​ല​നി​ർ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ത​ടാ​ക​വും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ടാ​ക​വു​മാ​ണ് വേ​ന്പ​നാ​ട് കാ​യ​ൽ. കൂ​ടാ​തെ ഇ​ന്ത്യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്തു​ള്ള ഏ​റ്റ​വും വ​ലി​യ ല​ഗൂ​ണ്‍ – കാ​യ​ൽ വ്യ​വ​സ്ഥ കൂ​ടി​യാ​ണി​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ 1985ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​തി​നെ ‘പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം’ ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്ക് അ​ഴീ​ക്കോ​ട് മു​ത​ൽ തെ​ക്ക് ആ​ല​പ്പു​ഴ വ​രെ 96 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് – തെ​ക്കു​കി​ഴ​ക്ക് ദി​ശ​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​ത​ടാ​ക​ത്തി​ന് ഒ​രു കു​തി​ര​ലാ​ട​ത്തി​ന്‍റെ ആ​കൃ​തി​യാ​ണു​ള്ള​ത്. കൊ​ച്ചി​യി​ലും മു​ന​ന്പ​ത്തു​മാ​യി ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ ഈ ​ത​ടാ​കം അ​റ​ബി​ക്ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

റാം​സ​ർ പ്ര​ദേ​ശം

ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ നാ​ശം ത​ട​യു​ക, അ​വ​യു​ടെ സു​സ്ഥി​ര​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ക, ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്‌​ട്ര പ്ര​ധാ​ന്യ​മു​ള്ള ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി റാം​സ​ർ പ്ര​ദേ​ശ​ങ്ങ​ൾ നി​ർ​ണ​യി​ക്ക​പ്പെ​ട്ട​ത്. 1971 ഫെ​ബ്രു​വ​രി ര​ണ്ടി​ന് ഇ​റാ​നി​ലെ റാം​സ​ർ എ​ന്ന ന​ഗ​ര​ത്തി​ൽ​വ​ച്ചാ​ണ് ഈ ​അ​ന്താ​രാ​ഷ്‌​ട്ര ഉ​ട​ന്പ​ടി ഒ​പ്പു​വ​ച്ച​ത്. 1982 ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഇ​ന്ത്യ ഈ ​ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി. കേ​ര​ള​ത്തി​ൽ വേ​ന്പ​നാ​ട്-​കോ​ൾ ത​ണ്ണീ​ർ​ത്ത​ട​മേ​ഖ​ല, അ​ഷ്ട​മു​ടി​ക്കാ​യ​ൽ, ശാ​സ്താം​കോ​ട്ട ത​ടാ​കം എ​ന്നി​വ റാം​സ​ർ പ്ര​ദേ​ശ​ങ്ങ​ളാ​ണ്. 2002ലാ​ണ് ഈ ​പ​ദ​വി ല​ഭി​ക്കു​ന്ന​ത്. ലോ​ക​ത്തെ 2,536 ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ഇ​ന്ത്യ​യി​ലെ 103 പ്ര​ദേ​ശ​ങ്ങ​ളും റാം​സ​ർ പ​ട്ടി​ക​യി​ലു​ണ്ട്.

(ശ്വാ​സം മു​ട്ടു​ന്ന കാ​യ​ൽ; ആ​ഴ​വും പ​ര​പ്പും ന​ഷ്ട​പ്പെ​ടു​ന്ന വേ​ന്പ​നാ​ട് -അ​തേ​ക്കു​റി​ച്ച് നാ​ളെ)

Related posts

Leave a Comment