പ​തി​നെ​ട്ടാം വ​യ​സി​ല്‍ ര​ഹ​സ്യ​വി​വാ​ഹം: ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​ഞ്ചാം ​നി​ല​യി​ല്‍ നി​ന്ന് വീ​ണ് മ​ര​ണം, പ​ത്തൊ​മ്പ​താം വ​യ​സി​ല്‍ വി​ട​പ​റ​ഞ്ഞ ന​ടി ദി​വ്യ​യു​ടെ മ​ര​ണം ഇ​ന്നും ദു​രൂ​ഹം

പ്രശസ്തിയുടെ കൊടുമുടിയിയില്‍ നിന്ന് ഓര്‍മകള്‍ മാത്രം ബാക്കിയാക്കി ദിവ്യാ ഭാരതി മരണത്തിന്‍റെ ദൂരൂഹതയില്‍ മറഞ്ഞിട്ട് വര്‍ഷങ്ങളേറെയാകുന്നു. ജീവിതം ഇനിയും ജീവിച്ചു തുടങ്ങാത്ത 19 വയസിലാണ് ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. അന്നും ഇന്നും ചുരുളഴിയാതെ കിടക്കുന്ന സമസ്യയാണ് ഈ നടിയുടെ മരണം.

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിലെ മിന്നുന്ന നക്ഷത്രമായി വളര്‍ന്ന നടിയായിരുന്നു ദിവ്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയില്‍ തിളങ്ങി നിന്ന സമയത്താണ് ഒരു ദിവസം രാത്രി മുബൈയിലെ വെര്‍സോവയിലെ അഞ്ചു നില അപാര്‍ട്മെന്‍റിൽ നിന്ന് ദുരൂഹതകള്‍ ബാക്കിയാക്കി ദിവ്യ താഴോട്ട് പതിക്കുന്നത്.

1974 ഫെബ്രുവരി 15 ന് ബോംബെയിലാണ് ദിവ്യ ജനിക്കുന്നത്. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു വിദ്യയുടെ യഥാര്‍ഥ പേര്. പല നടിമാരേയുംപോലെ സംഘര്‍ഷങ്ങൾ മാത്രം നിറഞ്ഞ ബാല്യമായിരുന്നു ദിവ്യയുടേതും. അച്ഛന്‍ ഓംപ്രകാശ് ഭാരതിയുടെ രണ്ടാം ഭാര്യയായ മീട്ടാ ഭാരതിയുടെ ഇളയമകളായിരുന്നു ദിവ്യ. കുനാല്‍ എന്നൊരു ജ്യേഷ്ഠസഹദരനും ഉണ്ടായിരുന്നു.

Related posts

Leave a Comment