ലോ​ക​ത്ത് മ​നു​ഷ്യ​ർ ഭ​യ​ക്കു​ന്ന ദ്വീ​പ്! ഇ​വി​ടെ ഓ​രോ ചു​വ​ടി​ലും പ​തി​യി​രി​ക്കു​ന്ന​ത് മ​ര​ണം!

ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 150 കി​ലോ​മീ​റ്റ​ര്‍ മാ​റി സ്ഥി​തി ചെ​യ്യു​ന്ന ഇ​ലാ ക്വി​മാ​ഡെ ഗ്രാ​ന്‍​ഡ് എ​ന്നൊ​രു ദ്വീ​പു​ണ്ട്. അ​വി​ടേ​യ്ക്ക് പോ​കാ​ന്‍ ആ​രു​മൊ​ന്ന് മ​ടി​ക്കും. കാ​ര​ണം ആ ​ദ്വീ​പ് അ​റി​യ​പ്പെ​ടു​ന്ന​ത് ത​ന്നെ പാ​മ്പു​ക​ളു​ടെ ദ്വീ​പെ​ന്നാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭ​യ​ക്കേ​ണ്ട വി​ഷ​പ്പാ​മ്പു​ക​ളി​ലൊ​ന്നാ​യ സ്വ​ര്‍​ണ​ത്ത​ല​യ​ന്‍ അ​ണ​ലി​ക​ളു​ടെ വാ​സ​സ്ഥ​ല​മാ​ണി​ത്. ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തി​നും നാ​ലാ​യി​ര​ത്തി​നു​മി​ട​യി​ല്‍ അ​ണ​ലി​ക​ള്‍ ഇ​വി​ടെ​യു​ണ്ട്. ഇ​വ​യു​ടെ ക​ടി​യേ​റ്റാ​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന​കം മ​ര​ണം സം​ഭ​വി​ക്കും. ഈ ​ഗ​ണ​ത്തി​ല്‍ പെ​ട്ട പാ​മ്പു​ക​ള്‍ മ​റ്റെ​വി​ടെ​യു​മി​ല്ലെ​ന്ന​ത് മ​റ്റൊ​രു ര​സ​ക​ര​മാ​യ വ​സ്തു​ത. ഈ ​ദ്വീ​പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി​ക​ഥ​ക​ള്‍ ബ്ര​സീ​ലി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഈ ​ദ്വീ​പി​ല്‍ ആ​ദ്യ​മാ​യി ലൈ​റ്റ് ഹൗ​സ് സ്ഥാ​പി​ച്ച​ത് 1909ലാ​ണ്. ഒ​പ്പം മേ​ല്‍​നോ​ട്ട​ത്തി​നാ​യി ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചു. പ​ക്ഷേ അ​വ​രാ​രും പി​ന്നീ​ട് തി​രി​ച്ചു വ​ന്നി​ല്ല. അ​വ​സാ​ന​മാ​യി നി​യോ​ഗി​ച്ച ലൈ​റ്റ് ഹൈ​സ് ജീ​വ​ന​ക്കാ​ര​നും ഭാ​ര്യ​യും അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​വി​ടേ​ക്ക് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​തെ​യാ​യി. 43 ഹെ​ക്ട​റാ​ണ് ഈ ​ദ്വീ​പി​ന്റെ വി​സ്തൃ​തി. പ്രാ​ചീ​ന​കാ​ല​ത്ത് ക​ട​ല്‍​ക്കൊ​ള്ള​ക്കാ​രു​ടെ കേ​ന്ദ്ര​മാ​യി​രു​ന്നു ഈ ​ദ്വീ​പെ​ന്നും മ​റ്റാ​ളു​ക​ള്‍ ഇ​വി​ടേ​ക്ക് ക​ട​ന്നു​വ​രാ​തി​രി​ക്കാ​നാ​യി ഇ​വ​രാ​യി​രി​ക്കാം പാ​മ്പു​ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ച​തെ​ന്നു​മാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മ​നു​ഷ്യ​രാ​രും ഇ​വി​ടെ​യെ​ത്താ​റി​ല്ല.

അ​ഥ​വാ പ​ഠ​ന​ങ്ങ​ള്‍​ക്കും ലൈ​റ്റ് ഹൗ​സി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​മെ​ത്തു​ന്ന​വ​ര്‍ നാ​വി​ക​സേ​ന​യു​ടെ പ്ര​ത്യേ​ക  സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് ഇ​വി​ടെ​യെ​ത്താ​റു​ള്ള​ത്. വ​രു​മ്പോ​ള്‍ പാ​മ്പു​ക​ടി​യേ​റ്റാ​ല്‍ പ്ര​യോ​ഗി​ക്കാ​നു​ള്ള പ്ര​തി​വി​ഷ​വും ഒ​പ്പം ക​രു​തും. ആ​യി​ര​ക്ക​ണ​ക്കി​നു പാ​മ്പു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള മ​ര​ങ്ങ​ളി​ലും പൊ​ന്ത​ക്കാ​ടു​ക​ളി​ലും പ​തി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ല്‍ സ​മ​യ​വും മ​ര​ങ്ങ​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന പാ​മ്പു​ക​ള്‍ പ്ര​ധാ​ന​മാ​യും പ​ക്ഷി​ക​ളെ​യാ​ണ് ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. പ്ര​തി​വി​ഷം നി​ര്‍​മ്മി​ക്കാ​നാ​യി പാ​മ്പു​ക​ളു​ടെ വി​ഷം ഗ​വേ​ഷ​ക​ര്‍ ഗ​വ​ണ്‍​മെ​ന്റി​ന്റെ അ​നു​മ​തി​യോ​ടെ എ​ടു​ക്കാ​റു​ണ്ട്. അ​തു​പോ​ലെ ത​ന്നെ ക​രി​ഞ്ച​ന്ത​യി​ലും പാ​മ്പു​വി​ഷം വ​ന്‍​തോ​തി​ലെ​ത്താ​റു​ണ്ട്. ഇ​താ​ണ് ഇ​വി​ടു​ത്തെ പാ​മ്പു​ക​ള്‍ നേ​രി​ടു​ന്ന ഏ​ക ഭീ​ഷ​ണി. മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ര്‍ വ​ന്‍​തോ​തി​ല്‍ പാ​മ്പു​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​വ​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment