ക​ടു​വ സ​ങ്കേ​ത​ത്തി​ൽ കാ​ട്ടാ​ന​യ്ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ് യു​വാ​ക്ക​ൾ; പ്ര​കോ​പ​ന​പ​ര​മാ​യ വീ​ഡി​യോ​യ്ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം

ക​ർ​ണാ​ട​ക​യി​ലെ നാ​ഗ​ർ​ഹോ​ളെ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​ക്ക​ൾ കാ​ട്ടാ​ന​യ്ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ് പ്ര​കോ​പി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വ്യാ​പ​ക പ്ര​തി​ഷേ​ധം. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് വ​ഴി​യ​രി​കി​ൽ നി​ന്നി​രു​ന്ന കാ​ട്ടാ​ന​യ്ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ ശേ​ഷം ചി​രി​ച്ചു​കൊ​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.

‘ട്രാ​വ​ൽ വ​യ​നാ​ട്’ (Travel Wayanad) എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന ആ​ന​യെ ക​ണ്ട യു​വാ​ക്ക​ൾ സ്കൂ​ട്ട​ർ നി​ർ​ത്തു​ന്ന​തും, പി​ന്നി​ലി​രു​ന്ന​യാ​ൾ താ​ഴെ​യി​റ​ങ്ങി ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് ന​ട​ന്നു​നീ​ങ്ങു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. തു​ട​ർ​ന്ന് നി​ല​ത്തു​നി​ന്ന് ക​ല്ലെ​ടു​ത്ത് ആ​ന​യ്ക്ക് തൊ​ട്ട​ടു​ത്തേ​ക്ക് എ​റി​ഞ്ഞ ശേ​ഷം, ആ​ന തി​രി​ഞ്ഞോ​ടാ​ൻ തു​ട​ങ്ങു​ന്ന​ത് ക​ണ്ട് യു​വാ​വ് ചി​രി​ച്ചു​കൊ​ണ്ട് സ്കൂ​ട്ട​റി​ന് അ​ടു​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്തും ഇ​ത് ക​ണ്ട് ചി​രി​ക്കു​ന്ന​തും തു​ട​ർ​ന്ന് ഇ​രു​വ​രും വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ വി​നോ​ദ​ത്തി​നു​ള്ള ഉ​പാ​ധി​ക​ളാ​യി കാ​ണ​രു​തെ​ന്നും, ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും ഒ​രു​പോ​ലെ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ‘ട്രാ​വ​ൽ വ​യ​നാ​ട്’ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​നു​ഷ്യ​രു​ടെ നി​ര​ന്ത​ര​മാ​യ ഉ​പ​ദ്ര​വം കാ​ര​ണം ആ​ന​ക​ൾ സ്വ​യം​ര​ക്ഷാ​ർ​ഥം പ്ര​തി​ക​രി​ക്കു​മ്പോ​ൾ അ​വ​യെ ‘അ​ക്ര​മ​കാ​രി​ക​ളാ​യി’ മു​ദ്ര​കു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും, വ​ന​പാ​ത​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക വ​നം-​പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. വ​ന​ത്തി​നു​ള്ളി​ൽ ആ​ന​യ്ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും ല​ജ്ജാ​ക​ര​വു​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment