സ്വ​ര്‍​ണക്കൊ​ള്ള: മു​ൻ കാ​പ്പാ പ്ര​തി അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: എ​ടാ​ട്ട് ദേ​ശീ​യ​പാ​തി​യി​ൽ മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്ത് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ മു​ൻ കാ​പ്പാ കേ​സ് പ്ര​തി​യാ​യ മ​ട്ട​ന്നൂ​ർ കൊ​ക്ക​യി​ലെ കെ.​വി. സു​ജി​യെ (29) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യും ത​ല​ശേ​രി​യി​ലെ സ്വ​ർ​ണ​വ്യാ​പാ​രി​യു​മാ​യ കു​മാ​ര്‍ ജ​ല​ന്ത​ര്‍ നി​ഗ​മി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച് കാ​ര്‍ ത​ട്ടി​യെ​ടു​ത്ത സം​ഘാം​ഗ​മാ​യി​രു​ന്ന പ്ര​തി​യെ ഇ​രി​ട്ടി​യി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​തി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​മേ​ഷ് ഗോ​യ​ലി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഡി​വൈ​എ​സ്പി പി.​കെ. മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ്‌​ഐ​മാ​രാ​യ സെ​യ്ദ്, ശ്രീ​കാ​ന്ത്, മോ​ഹ​ന​ന്‍, നൗ​ഫ​ല്‍ അ​ഞ്ചി​ല്ല​ത്ത്, എ​സ്‌​സി​പി​ഒ ജ​ബ്ബാ​ര്‍, അ​ഷ്‌​റ​ഫ്, ജ​യ​ദേ​വ​ന്‍, ഷി​ജി​ത്ത്, ഷി​ജോ​യ് എ​ന്നി​വ​രാ​ണ് പ്ര​തി​യ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തോ​ടെ ഹൈ​വേ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം 14 ആ​യി. ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു കു​മാ​ർ ജ​ല​ന്ത​ർ നി​ഗ​വും കു​ടും​ബ​വും കൊ​ള്ള​യ്ക്കി​ര​യാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ത​ട്ടി​യെ​ടു​ത്ത സം​ഘം കാ​ർ പി​ന്നീ​ട് പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​നു സ​മീ​പം ജ​ന​വാ​സ​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് ത​ക​ർ​ത്ത് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment