പു​ഴ കൈ​യേ​റി ബോ​ട്ടു​ജെ​ട്ടി നി​ര്‍​മാ​ണം: ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത്

പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി​യി​ല്‍ പു​ഴ​യോ​രം കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി ബോ​ട്ടു​ജെ​ട്ടി നി​ര്‍​മി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി പ​രാ​തി. രാ​മ​ന്ത​ളി പു​ന്ന​ക്ക​ട​വി​ലെ ബോ​ട്ടു​ജെ​ട്ടി​ക്കും മീ​ന്‍​മാ​ര്‍​ക്ക​റ്റി​നു​മി​ട​യി​ലാ​യാ​ണ് സ്വ​കാ​ര്യ ബോ​ട്ടു​ജെ​ട്ടി നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്.

ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഉ​ള്‍​നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് 1.7 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള 30 മീ​റ്റ​ര്‍ നീ​ള​മു​ള്ള പു​ന്ന​ക്ക​ട​വ് ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പ​മാ​ണ് അ​ന​ധി​കൃ​ത കൈ​യേ​റ്റം.

ജെ​ട്ടി​യു​ടെ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ര്‍​ശ്വ​ഭി​ത്തി കെ​ട്ടി​യ​തി​ന് പു​റ​ത്താ​യു​ള്ള പു​ഴ​യി​ലാ​ണ് കൈ​യേ​റ്റം. ജെ​ട്ടി​ക്ക​രി​കി​ല്‍ മ​ണ്ണൊ​ലി​പ്പി​ലൂ​ടെ ക​ണ്ട​ലു​ക​ള്‍ ന​ശി​ക്കാ​തി​രി​ക്കാ​ന്‍ സം​ര​ക്ഷ​ണ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ക​ല്ലു​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്താ​ണ് നി​ര്‍​മാ​ണ​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ക​ളി​ല്‍ കെ​ട്ടി മ​ണ്ണു​നി​റ​യ്ക്കു​ന്ന​തി​നാ​യി ക​ല്ലു​ക​ളും ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ല്‍ ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ന​ശി​പ്പി​ച്ചി​ട്ടു​മു​ണ്ട്.

നി​ല​വി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ ചെ​റു​തോ​ണി​ക​ള്‍ അ​ടു​പ്പി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​ണ്. കൈ​യേ​റ്റ​ത്തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഈ ​സൗ​ക​ര്യം ന​ഷ്ട​മാ​കും. യാ​തൊ​രു​വി​ധ അ​നു​മ​തി​യു​മി​ല്ലാ​ത്ത ഈ ​കൈ​യേ​റ്റ​ത്തി​നെ​തി​രെ പ​രാ​തി​ക​ളു​യ​ര്‍​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. ശ​ശി പ​റ​ഞ്ഞു.

Related posts

Leave a Comment