മ​ക്ക​ളെ കാ​ണാ​നാ​വാ​തെ വി​ട​വാ​ങ്ങി; മ​ര​ണ​ശേ​ഷ​വും മ​ക്ക​ളെ തേ​ടി പ​ര​സ്യം, നൊ​മ്പ​ര​മാ​യി നാ​ല്പ​ത് വ​ർ​ഷം ത​നി​ച്ചാ​യ ഈ ​അ​മ്മ​യു​ടെ ജീ​വി​തം

മ​ക്ക​ളെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ൻ പോ​ലു​മാ​കാ​തെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ അ​മ്മ​യു​ടെ മ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ അ​ഭ്യ​ർ​ഥ​ന.​നാ​ല് പ​തി​റ്റാ​ണ്ടോ​ളം ഒ​റ്റ​യ്ക്ക് ജീ​വി​ച്ച​തി​ന് ശേ​ഷം മ​ക്ക​ളെ കാ​ണാ​നാ​വാ​തെ​യാ​ണ് അ​മ്മ​യു​ടെ വി​യോ​ഗം. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ ല​ളി​ത കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ് മും​ബൈ​യി​ൽ വെ​ച്ച് അ​ന്ത​രി​ച്ച​ത്. മ​ര​ണ​ശേ​ഷ​വും ഇ​വ​രു​ടെ ര​ണ്ട് പെ​ൺ​മ​ക്ക​ളെ​യും ക​ണ്ടെ​ത്താ​നാ​യി ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന് പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ കി​ഷോ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഈ ​നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ല​ളി​ത കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ ബ​ന്ധു​ക്ക​ളെ തേ​ടി​ക്കൊ​ണ്ടു​ള്ള പ​ത്ര​പ​ര​സ്യ​ത്തി​ന്‍റെ ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ​ര​സ്യ​ത്തി​ൽ ന​ൽ​കി​യി​രു​ന്ന ഫോ​ൺ ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ പ​വ​ൻ ഷെ​ട്ടി എ​ന്ന​യാ​ളാ​ണ് ല​ളി​ത​യു​ടെ അ​വ​സാ​ന നാ​ളു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​തെ​ന്ന് കി​ഷോ​ർ പ​റ​യു​ന്നു.

ഏ​ക​ദേ​ശം 40 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​റ്റ​യ്ക്കാ​ണ് ഈ ​അ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. 2026 ന​വം​ബ​ർ 13ന് ​മും​ബൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​വ​ർ​ക്ക് ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ടെ​ങ്കി​ലും അ​വ​ർ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്നോ, എ​ന്തു​കൊ​ണ്ടാ​ണ് അ​മ്മ​യു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞ​തെ​ന്നോ ആ​ർ​ക്കും അ​റി​യി​ല്ല. ആ ​മൗ​നം ഉ​ള്ളി​ലൊ​തു​ക്കി​യാ​ണ് ല​ളി​ത വി​ട​വാ​ങ്ങി​യ​ത്.

ബ​ന്ധു​ക്ക​ളാ​യ ഒ​രു ദ​മ്പ​തി​ക​ളും ഫ്ലാ​റ്റി​ലെ അ​യ​ൽ​ക്കാ​രു​മാ​യി​രു​ന്നു ല​ളി​ത​യ്ക്ക് ആ​കെ​യു​ണ്ടാ​യി​രു​ന്ന ആ​ശ്ര​യം. മ​ര​ണ​ശേ​ഷം അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ​വ​ൻ ഷെ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​ക്കാ​രും ബ​ന്ധു​ക്ക​ളു​മാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും.

ല​ളി​ത​യു​ടെ ചി​ത്രം സ​ഹി​തം ന​ൽ​കി​യ പ​ത്ര​പ​ര​സ്യ​ത്തി​ൽ, മ​ര​ണ​വി​വ​രം അ​റി​യി​ക്കു​ന്ന​തി​നൊ​പ്പം മ​ക്ക​ളോ​ടോ ബ​ന്ധു​ക്ക​ളോ​ടോ അ​വ​രെ​ക്കു​റി​ച്ച് വി​വ​ര​മു​ള്ള​വ​രോ​ടോ ബ​ന്ധ​പ്പെ​ടാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു​ണ്ട്. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന മ​ക്ക​ൾ​ക്കാ​യി മ​ര​ണ​ശേ​ഷ​വും ആ ​അ​മ്മ​യു​ടെ പേ​രി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് കി​ഷോ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ഴു​തി​യ കു​റി​പ്പ് ആ​രു​ടെ​യും ക​ണ്ണ് ന​ന​യി​ക്കു​ന്ന​താ​ണ്. വി​ദേ​ശ​ത്തും മ​റ്റു ന​ഗ​ര​ങ്ങ​ളി​ലു​മാ​യി ക​ഴി​യു​ന്ന മ​ക്ക​ൾ അ​യ​ക്കു​ന്ന പ​ണ​ത്തി​ന് ഒ​രി​ക്ക​ലും അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ന് പ​ക​ര​മാ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു.

“ജ​നി​ക്കു​മ്പോ​ൾ ഏ​തൊ​രു കു​ഞ്ഞി​നും കൂ​ട്ടി​നാ​യി ആ​ദ്യ​മു​ണ്ടാ​വു​ക അ​മ്മ​യാ​ണ്. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ‘അ​മ്മേ’ എ​ന്ന് വി​ളി​ച്ച് യാ​ത്ര​യാ​ക്കാ​ൻ പോ​ലും ആ​രു​മി​ല്ലാ​തെ ഒ​റ്റ​യ്ക്ക് മ​രി​ക്കേ​ണ്ടി വ​രു​ന്ന അ​മ്മ​മാ​രു​ണ്ട്. മ​ക്ക​ൾ എ​ന്ന​ത് വെ​റു​മൊ​രു എ​ടി​എം അ​ല്ല. പ​ണം അ​യ​ച്ചു ന​ൽ​കാ​ൻ സാ​ധി​ക്കും, പ​ക്ഷേ രാ​ത്രി​ക​ൾ​ക്ക് നീ​ളം കൂ​ടു​മ്പോ​ൾ അ​രി​കി​ലി​രി​ക്കാ​നോ, ഭ​യം പി​ടി​കൂ​ടു​മ്പോ​ൾ കൈ​പി​ടി​ക്കാ​നോ ആ ​പ​ണ​ത്തി​ന് ക​ഴി​യി​ല്ല,” അ​ദ്ദേ​ഹം കു​റി​ച്ചു.

ജോ​ലി സം​ബ​ന്ധ​മാ​യി പ​ല ന​ഗ​ര​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞി​രു​ന്ന താ​നും കു​ടും​ബ​വും, പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​യാ​നാ​യി വീ​ണ്ടും ഒ​രു കൂ​ട്ടു​കു​ടും​ബ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നും 51-കാ​ര​നാ​യ കി​ഷോ​ർ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ങ്ങ​ളി​ലെ ഫ്ലാ​റ്റു​ക​ളി​ൽ ടെ​ലി​വി​ഷ​ൻ മാ​ത്രം കൂ​ട്ടാ​യി ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

കു​റി​പ്പ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് വി​കാ​ര​നി​ർ​ഭ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. ല​ളി​ത​യു​ടെ അ​വ​സാ​ന യാ​ത്ര​യി​ൽ കൂ​ടെ നി​ന്ന മും​ബൈ​യി​ലെ അ​യ​ൽ​ക്കാ​രാ​ണ് അ​വ​രു​ടെ ‘യ​ഥാ​ർ​ഥ ബ​ന്ധു​ക്ക​ൾ’ എ​ന്ന് ഒ​രാ​ൾ കു​റി​ച്ചു.

അ​തേ​സ​മ​യം, മ​ക്ക​ൾ അ​ക​ന്നു​നി​ൽ​ക്കാ​നു​ള്ള യ​ഥാ​ർ​ത്ഥ കാ​ര​ണം അ​റി​യാ​തെ അ​വ​രെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന് മ​റ്റൊ​രാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദേ​ശ​ത്ത് മ​ക്ക​ൾ​ക്കു​ള്ള നേ​ട്ട​ങ്ങ​ളി​ൽ ഒ​രു​കാ​ല​ത്ത് അ​ഭി​മാ​നി​ച്ചി​രു​ന്ന പ​ല മാ​താ​പി​താ​ക്ക​ളും ഇ​ന്ന് വാ​ർ​ധ​ക്യ​ത്തി​ൽ ക​ടു​ത്ത ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ചു. അ​മ്മ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത​യെ​ങ്കി​ലും മ​ക്ക​ളെ അ​റി​യി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും ഇ​പ്പോ​ഴും തെ​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.

 

 

Related posts

Leave a Comment