കു​തി​ര​യെ​യും ആ​ഡം​ബ​ര കാ​റു​ക​ളെ​യും ഒ​ഴി​വാ​ക്കി സൈ​ക്കി​ളി​ൽ വ​ര​ന്‍റെ വി​വാ​ഹ​ഘോ​ഷ​യാ​ത്ര; ‘റൈ​ഡ് ഫോ​ർ ല​വ്’ ശ്ര​ദ്ധേ​യ​മാ​കു​ന്നു

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള കു​തി​ര​സ​വാ​രി​യും ആ​ഡം​ബ​ര കാ​റു​ക​ളും ഒ​ഴി​വാ​ക്കി സൈ​ക്കി​ളി​ൽ വി​വാ​ഹ​ഘോ​ഷ​യാ​ത്ര ന​ട​ത്തി വൈ​റ​ലാ​യി​രി​ക്കു​ക‍​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​കോ​ല സ്വ​ദേ​ശി​യാ​യ വ​ര​ൻ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ഈ ​വേ​റി​ട്ട ഘോ​ഷ​യാ​ത്ര​യി​ൽ നൂ​റോ​ളം സൈ​ക്കി​ൾ യാ​ത്രി​ക​രും വ​ര​നൊ​പ്പം അ​ണി​നി​ര​ന്നു.

ഡോ. ​രാ​ജേ​ന്ദ്ര കു​മാ​ർ സോ​നോ​നെ​യു​ടെ മ​ക​ൻ ഡോ. ​വി​രാ​ജ് ആ​ണ് ത​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘റൈ​ഡ് ഫോ​ർ ല​വ്’ എ​ന്ന പേ​രി​ൽ സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ന​വം​ബ​ർ 21ന് ​ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​വം​ബ​ർ 19-നാ​യി​രു​ന്നു അ​കോ​ല​യി​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലൂ​ടെ ഈ ​ആ​ഘോ​ഷ​യാ​ത്ര ന​ട​ന്ന​ത്.

പൂ​ക്ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച സൈ​ക്കി​ളു​ക​ളി​ലാ​യി​രു​ന്നു വ​ര​നും സം​ഘ​വും എ​ത്തി​യ​ത്. ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ‘റൈ​ഡ് ഫോ​ർ ല​വ്’ എ​ന്ന സ​ന്ദേ​ശം ആ​ലേ​ഖ​നം ചെ​യ്ത പ്ര​ത്യേ​ക ടീ-​ഷ​ർ​ട്ടു​ക​ളാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക സൈ​ക്ലിം​ഗ് ക്ല​ബ്ബ് അം​ഗ​ങ്ങ​ളും സൈ​ക്കി​ൾ പ്രേ​മി​ക​ളും ഘോ​ഷ​യാ​ത്ര​യി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു. വ​ഴി​യ​രി​കി​ൽ നി​ന്ന നി​ര​വ​ധി ആ​ളു​ക​ൾ ഈ ​അ​പൂ​ർ​വ്വ കാ​ഴ്ച കൗ​തു​ക​ത്തോ​ടെ വീ​ക്ഷി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

വ​ര​ന്‍റെ പി​താ​വി​ന്‍റെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് കു​ടും​ബം ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ആ​രോ​ഗ്യ​ക​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ ഗ​താ​ഗ​ത മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ സൈ​ക്ലിം​ഗി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​വാ​ഹാ​ഘോ​ഷ​ത്തെ ഒ​രു വേ​ദി​യാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​മു​ഖ സൈ​ക്ലിം​ഗ് പ്രേ​മി​യാ​യ ഡോ. ​വി​നീ​ത് ഹിം​ഗ​ങ്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും വ​ര​നും അ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം സൈ​ക്കി​ൾ ച​വി​ട്ടി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Related posts

Leave a Comment