മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസ് വീണ്ടും മമ്മൂട്ടിക്കൊപ്പം ഒരു മലയാളസിനിമയില്‍ അഭിനയിക്കുന്നു. ഇമ്മാനുവേല്‍ എന്ന ചിത്രത്തില്‍ നായികയായാണ് റീനു മലയാളത്തിലെത്തിയത്. സെവന്ത് ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റീനു ഇനി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക. നേരത്തെ പ്രെയ്സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം റീനു അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന്റെ പുത്തന്‍പണം എന്ന ചിത്രത്തില്‍ അഭിന യിച്ചുകൊണ്ടിരിക്കുകയാണ് റീനു ഇപ്പോള്‍. ഇതു പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ശ്യാംധര്‍ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങുമെന്നാണു വിവരം. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണു ചിത്രം നിര്‍മിക്കുന്നത്. .
Related posts
‘ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേ’, അതൊരു വലിയ കാഴ്ചയായിരുന്നു… നിഗൂഡതകൾ നിറഞ്ഞ അനുഭൂതി നിറച്ച് ഗു ട്രെയിലർ
ഗുളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേ അതൊരു വലിയ കാഴ്ചയായിരുന്നു,… ഗുളികൻ വന്നായിരുന്നോ അച്ഛാ..? അതൊക്കെ വെറും കഥയാ മോളെ… കേട്ട്...മായമ്മയുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവഹിച്ച് പുള്ളുവൻ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ മായമ്മയുടെ...തൃഷ വീണ്ടും തെന്നിന്ത്യൻ താരറാണി? പ്രതിഫലത്തിൽ നയൻതാരയെയും സാമന്തയെയും വെട്ടി തൃഷ ഒന്നാമത്
ദക്ഷിണേന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നായിക ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. തമിഴിലാണെങ്കില്‍ നയന്‍താര എന്നുതന്നെ പറയാം. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍...