പൊതുജനത്തെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കി  തിരുവല്ല നഗരത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നു

തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി മു​ട​ക്കം, വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ ന​ഗ​ര​ത്തി​ല്‍ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ണ്. കേ​ര​ള​ത്തി​ല്‍ എ​മ്പാ​ടും വൈ​ദ്യു​തി ബോ​ര്‍​ഡ് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ല്‍​കു​ന്ന​താ​യി മ​ന്ത്രി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​കാ​ശ​പ്പെ​ടു​മ്പോ​ള്‍ മ​ധ്യ തി​രു​വി​താം​കൂ​റി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ തി​രു​വ​ല്ല​യി​ല്‍ വൈ​ദു​തി മു​ട​ക്ക​ത്തി​ന് യാ​തൊ​രു​കാ​ര​ണ​വും പ​റ​യാ​നി​ല്ല.

ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി ത​വ​ണ​യാ​ണ് വൈ​ദ്യു​തി ഇ​ല്ലാ​താ​വു​ന്ന​ത്. ഉ​ത്പാ​ദ​ന പ്ര​സ​ര​ണ വി​ത​ര​ണ രം​ഗ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പു വ​രു​ത്തി​യാ​ണ് ബോ​ര്‍​ഡ് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. പ​ക്ഷേ തി​രു​വ​ല്ല ടൗ​ണ്‍ ഫീ​ഡ​റി​ല്‍ കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം എ​പ്പോ​ഴും കാ​ര്യ​ങ്ങ​ള്‍ കീ​ഴ്‌​മേ​ല്‍ മ​റി​ഞ്ഞ മാ​തി​രി​യാ​ണ്.

യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ​യാ​ണ് പ​ല​പ്പോ​ഴും​വൈ​ദ്യു​തി മു​ട​ക്കം. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള വൈ​ദ്യു​തി ഭ​വ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചാ​ല്‍ ആ​രും ഫോ​ൺ എ​ടു​ക്കാ​റി​ല്ല. അ​ഥ​വാ ആ​രെ​യെ​ങ്കി​ലും കി​ട്ടി​യാ​ല്‍ ഉ​ട​ന്‍ വൈ​ദ്യു​തി വ​രും എ​ന്ന് പ​റ​യു​ന്ന സ്ഥി​രം മ​റു​പ​ടി​യും ല​ഭ്യ​മാ​ണ്.

ടൗ​ണ്‍ ഫീ​ഡ​റി​ല്‍ ഇ​ട​ര്‍​ച്ച​യാ​യി വൈ​ദ്യ​തി മു​ട​ക്കം ഉ​ണ്ടാ​ക്കു​ന്ന​തി​ന് കാ​ര​ണം സ​ബ് സ്‌​റ്റേ​ഷ​നി​ലെ കേ​ബി​ള്‍ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ് പൊ​തു​വെ പ​റ​യു​ന്ന​ത്. വൈ​ദ്യു​തി മു​ട​ക്കം ത​ങ്ങ​ളെ​യാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

Related posts