മഞ്ചേരി: ഗർഭിണിയായ ഭാര്യയെ നാഭിക്ക് ചവിട്ടിയതിനെ തുടർന്നു ഗർഭം അലസിയ സംഭവത്തിൽ പ്രതികളായ ഭർത്താവ്, ഭർതൃ മാതാപിതാക്കൾ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. അരീക്കോട് ഉൗർങ്ങാട്ടിരി മാണിത്തൊടിക മണ്ണയിൽ ഷംസുദീൻ (29), പിതാവ് അഹമ്മദ്കുട്ടി (69), മാതാവ് നഫീസ (53) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2013 ഫെബ്രുവരി ഏഴിനാണ് ഷംസുദീൻ പരാതിക്കാരിയായ മുഹ്സിനയെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് നൽകിയ 30 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും എടുത്തുപറ്റിയ പ്രതികൾ കൂടുതൽ ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും പരാതിയുണ്ട്.