മങ്കൊമ്പ്: കുട്ടനാട്ടിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കായല്‍പ്പുറം പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് തുടക്കമായി. വികാരി ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റി.ഇന്നുമുതല്‍ ദിവസവും രാവിലെ 6.15ന് സപ്ര, 6.30ന് വിശുദ്ധ കുര്‍ബാന. ഇന്ന് വൈകുന്നേരം 4.30 ന് വിശുദ്ധകുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ഥന- റവ. ഡോ. സാംജി വടക്കേടം. നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ഥന- ഫാ.എബ്രഹാം പെരുമ്പളത്തുശേരി. 13ന് രാവിലെ എട്ടിന് സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ഥന- ഫാ. തോമസ് പൂവത്തോലില്‍.
15ന് വൈകുന്നേരം 4.30 ന് വിശുദ്ധകുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ഥന- ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍. 16ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ഥന-ഫാ. ജെയിംസ് മാളേയ്ക്കല്‍. 17ന്് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ഥന ഫാ. ജോര്‍ജ് കൂട്ടുമ്മേല്‍, 18ന് രാവിലെ 6.45നു വിശുദ്ധ കുര്‍ബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാര്‍ഥന ഫാ. തോമസ് കൈനിക്കര. മരണത്തിരുനാള്‍ ദിനമായ 19ന് രാവിലെ 6.15ന് സപ്ര, 6.30 ന് വിശുദ്ധകുര്‍ബാന, 9.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. ബിനീഷ് ഏറത്തേടം. 11ന് ലദീഞ്ഞ്, പ്രദക്ഷിണം, 12 ന് നേര്‍ച്ചസദ്യ.