യാത്രക്കാർക്കിത് ആശ്വാസക്കാലം… ഉ​ത്സ​വ സീ​സ​ണ്‍: കോ​ട്ട​യം​വ​ഴി മൂന്ന് സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ

കോ​ട്ട​യം: സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ. ഉ​ത്സ​വ സീ​സ​ണ്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. കോ​ട്ട​യം​വ​ഴി മൂ​ന്നു പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ട്രെ​യി​ന്‍ ന​മ്പ​ര്‍ 06083 നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍-​മ​ഡ്ഗാ​വ് സ്പെ​ഷൽ 23, 30 തീ​യ​തി​ക​ളി​ലും ജ​നു​വ​രി ആ​റി​നും നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് രാ​വി​ലെ 11.40നു ​പു​റ​പ്പെ​ടും. അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 8.50ന് ​മ​ഡ്ഗാ​വ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രും.

ഇ​ത് കോ​ട്ട​യ​ത്ത് വൈ​കു​ന്നേ​രം 5.30ന് ​എ​ത്തും. മ​ട​ക്ക ട്രെ​യി​ന്‍ ന​മ്പ​ര്‍ 06084 മ​ഡ്ഗാ​വ്-​നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​ന്‍ സ്പെ​ഷ​ല്‍ ഡി​സം​ബ​ര്‍ 24, 31, ജ​നു​വ​രി ഏ​ഴ് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.15ന് ​മ​ഡ്ഗാ​വ് ജം​ഗ്ഷ​നി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 11ന് ​നാ​ഗ​ര്‍​കോ​വി​ല്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രും. കോ​ട്ട​യ​ത്ത് രാ​വി​ലെ 3.15ന് ​എ​ത്തും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06041 മം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ല്‍ ഡി​സം​ബ​ര്‍ ഏ​ഴ്, 14, 21, 28, 2026 ജ​നു​വ​രി നാ​ല്, 11, 18 തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​വി​ലെ 6.30ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്. മ​ട​ക്ക ട്രെ​യി​ന്‍ ന​മ്പ​ര്‍ 06042 തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് മം​ഗ​ളൂ​രു ജം​ഗ്ഷ​ന്‍ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് സ്പെ​ഷ​ല്‍ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍​നി​ന്ന് രാ​വി​ലെ 8.30ന് ​പു​റ​പ്പെ​ട്ട് അ​തേ​ദി​വ​സം രാ​ത്രി 8.30ന് ​മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 07117 സി​ര്‍​പൂ​ര്‍ കാ​ഘ​സ്‌​ന​ഗ​ര്‍-​കൊ​ല്ലം സ്‌​പെ​ഷ​ല്‍ 13ന് ​രാ​ത്രി 10ന് ​സി​ര്‍​പൂ​ര്‍ കാ​ഘ​സ്‌​ന​ഗ​റി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​ത്രി 10ന് ​കൊ​ല്ല​ത്ത് എ​ത്തും. ട്രെ​യി​ന്‍ ന​മ്പ​ര്‍ 07118 കൊ​ല്ലം-​ച​ര്‍​ല​പ്പ​ള്ളി സ്പെ​ഷ​ല്‍ 15ന് ​രാ​വി​ലെ 2.30ന് ​കൊ​ല്ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം വെ​ളു​പ്പി​നു 12.30നു ​ചാ​ര്‍​ല​പ്പ​ള്ളി​യി​ല്‍ എ​ത്തും.

Related posts

Leave a Comment