മലപ്പുറം: മലപ്പുറം കുളത്തൂരിൽ മൂന്നു മാസം പഴക്കമുള്ള മൃതദേഹം സംസ്കരിക്കാതെ വീടിനുള്ളിൽ സൂക്ഷിച്ച നിലയിൽ. വാഴയിൽ സെയ്ദിന്റെ മൃതദേഹമാണ് ഭാര്യയും മക്കളും വീടിനുള്ളിൽ സൂക്ഷിച്ചത്.
പ്രവാസിയായ സെയ്ദ് മദ്രസ അധ്യാപകനായിരുന്നു. പോലീസ് എത്തി മൃതദേഹം പുറത്തെത്തിച്ചു. സെയ്ദിന്റെ ഭാര്യയേയും മക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ മൃതദേഹം സംസ്കരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാകു.
കഴിഞ്ഞ ഏതാനും ദിവസമായി വീട്ടുകാരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും ആരുടെയും പ്രതികരണവും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് വാതില്‍പൊളിച്ചാണ് അകത്ത് കടന്നത്. നിലത്ത് കിടത്തിയ മൃതദേഹത്തിന് ചുറ്റു മിരിക്കുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയുമാണ് കാണാന്‍ കഴിഞ്ഞത്.