ഉപ്പും മുളകും സീരിയലില്‍ നിന്നും മുടിയന്‍ പിന്‍മാറുന്നു, സീരിയല്‍ തട്ടിയെടുക്കാന്‍ മറ്റൊരു ചാനലും കോമഡി താരവും ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെ ജനപ്രിയ സീരിയല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

തങ്ങളുടെ സൂപ്പര്‍ഹിറ്റ് സീരിയലായ ഉപ്പും മുളകും സ്വന്തമാക്കാന്‍ മറ്റൊരു ചാനലും ഒരു സിനിമ നടനും ശ്രമിക്കുകയാണെന്ന പരാതിയുമായി ഫഌവേഴ്‌സ് ടിവി എത്തിയത് കുറച്ചുദിവസം മുമ്പാണ്. ഇപ്പോഴിതാ ആ സീരിയലുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി. സീരിയലിലെ അഭിനേതാക്കളെയെല്ലാം സ്വന്തം വീട്ടിലെ താരങ്ങള്‍ എന്ന പോലെ ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക്. ഇപ്പോഴിതാ, ഉപ്പും മുളകും പ്രേക്ഷകരെ നിരാശപ്പെടുത്തി കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാള്‍ പിന്മാറുന്നു.

ബാലു (ബിജു സോപാനം) അച്ഛനും, നീലു (നിഷ) എന്ന അമ്മയും മക്കളായ മുടിയന്‍ വിഷ്ണു (ഋഷി എസ് കുമാര്‍), ലക്ഷ്മി (ജൂഹി റസ്‌തോഗി), കേശവ് (അല്‍സാബിത്ത്), ശിവാനി (ശിവാനി) എന്നിവരടങ്ങിയ കുടുംബത്തിന്റെ രസകരമായ നിമിഷങ്ങളാണ് സീരിയലിന്റെ പശ്ചാത്തലം. തുടക്കത്തില്‍ ഉണ്ടായിരുന്നു അഭിനേതാക്കളില്‍ എസ് പി ശ്രീകുമാര്‍ ഉള്‍പ്പടെ പലരും വിട്ടു പോയെങ്കിലും, പ്രധാന താരങ്ങളുടെ സാന്നിധ്യം പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ഇപ്പോഴിതാ ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകന്‍ മുടിയന്‍ വിഷ്ണു സീരിയലില്‍ നിന്ന് പുറത്ത് പോകുന്നായി വാര്‍ത്തകള്‍.

ഉപ്പും മുളകും എന്ന സീരിയലിലെ അഭിനയത്തിനപ്പുറം നല്ലൊരു ഡാന്‍സറാണ് വിഷ്ണു. കേരളത്തിലും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ധാരാളം ഡാന്‍സ് ഷോകളും വിഷ്ണുവിനെ അവതരിപ്പിയ്ക്കുന്ന ഋഷി നടത്തുന്നുണ്ട്. ഋഷി തന്റെ ഡാന്‍സ് ടീമിനൊപ്പം ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കായി പോകുന്നത് കൊണ്ടാണ് ഉപ്പും മുളകും സീരിയലില്‍ നിന്നും പുറത്ത് പോകേണ്ടി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts