ഈ ​കാ​രം​സ് ബോ​ർ​ഡി​ൽ എ​ട്ടു​പേ​ർ​ക്ക് ക​ളി​ക്കാം! നാല് പേർക്ക് കളിക്കാമെന്ന സങ്കൽപ്പം തിരുത്തിക്കുറിച്ച് എട്ടുപേർക്ക് കളിക്കാവുന്ന കാരംസ് ബോർഡുമായി പുറ്റെക്കാട് സിദ്ധീഖ്

സ്വ​ന്തം ലേ​ഖ​ക​ൻ
ഫ​റോ​ക്ക്: കാ​രം​സ് ബോ​ർ​ഡി​ൽ പരമാവധി ക​ളി​ക്കാ​വു​ന്ന​ത് നാ​ല് പേ​ർ​ക്കാ​ണെ​ന്ന സ​ങ്ക​ൽ​പം തി​രു​ത്തിക്കുറി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള ഫ​റോ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ പു​റ്റെ​ക്കാ​ട് കാ​രം​സ് ഉ​ട​മ സി​ദ്ധീ​ഖ്. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള നാ​ലുപേ​ർ​ക്ക് ക​ളി​ക്കു​ന്ന ബോ​ർ​ഡി​നുപ​ക​രം എ​ട്ടു​പേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡാ​ണ് സി​ദ്ധീ​ഖി​ന്‍റെ പ​ണി​ശാ​ല​യി​ൽ നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ത്.

ക​ളി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ക​യെ​ന്ന സി​ദ്ധീ​ഖി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് എ​ട്ടുപേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡി​ൽ എ​ത്തിനി​ൽ​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​ദ്ദേ​ഹം ആ​റ് പേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡും നി​ർ​മിച്ചി​രു​ന്നു. വീ​ണ്ടും കൂ​ടു​ത​ൽ പേ​ർ​ക്ക് ക​ളി​ക്കാ​നാ​കും വി​ധ​ത്തി​ൽ ബോ​ർ​ഡ് പ​രി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് എ​ട്ടുപേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡെ​ന്ന ആ​ശ​യം സി​ദ്ധി​ഖി​ന്‍റെ മ​ന​സ്സി​ലു​ദി​ച്ച​ത്.​

നി​ല​വി​ലെ ക​ളി നി​യ​മ​ങ്ങ​ളൊ​ന്നും തെ​റ്റി​ക്കാ​തെ ത​ന്നെ​യാ​ണ് ഈ ​പു​തി​യ ബോ​ർ​ഡും സി​ദ്ധീ​ഖ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.​ ഇ​തി​നുപു​റ​മെ കാ​രം​സ് ബോ​ർ​ഡി​ൽ ത​ന്നെ ചെ​സ്സും ക​ളി​ക്കാ​വു​ന്ന ടു​ഇ​ൻ വ​ണ്‍ ക​ളി ബോ​ർ​ഡു​ക​ളും സി​ദ്ധീ​ഖ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രേസ​മ​യം കൂ​ടു​ത​ൽ പേ​ർ ക​ളി​ക്കു​ന്ന​ത് ക​ളി​യു​ടെ വാ​ശി​യും മ​ത്സ​ര​ക്ഷ​മ​ത​യും കൂ​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് എ​ട്ടുപേ​ർക്ക് ഒ​ന്നി​ച്ച് ക​ളി​ക്കാ​വു​ന്ന ബോ​ർ​ഡ് നി​ർ​മിക്കു​വാ​ൻ പ്രേ​രി​പ്പി​ച്ച​ത​ന്ന് സി​ദ്ധീ​ഖ് പ​റ​ഞ്ഞു. കൂ​ടാ​തെ ഇ​വ​യ്ക്ക്് ര​ണ്ട് ബോ​ർ​ഡ് വാ​ങ്ങു​ന്ന അ​ത്ര​യും തു​ക​യും സ്ഥ​ല​വും ആ​വ​ശ്യ​മി​ല്ല.

55 ഇ​ഞ്ച് വ​ലി​പ്പ​മാ​ണ് ബോ​ർ​ഡിനുള്ള​ത്. ഒ​രു ടീ​മി​ൽ നാ​ലുപേ​ർ​ക്ക് ക​ളി​ക്കാ​വു​ന്ന രീ​തി​യി​ൽ ബോ​ർ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മൗ​ണ്ടു​ക​ളി​ൽ വ്യത്യ​സ്ത ക​ള​റി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ കാ​രം​സി​ൽ ജ​ഴ്സി​യ​ണി​ഞ്ഞ് ക​ളി​ക്കാ​വു​ന്ന രീ​തി​യി​ലുള്ള ബോ​ർ​ഡ് ഇ​പ്പോ​ൾ എ​വി​ടെ​യും ഇ​ല്ലെന്നാ​ണ് സി​ദ്ധീ​ഖി​ന്‍റെ അ​വ​കാ​ശ​വാ​ദം.

Related posts