എനിക്കു കാണണ്ട ! മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ തറവാട്ടില്‍ എത്തിയ മഞ്ജു വാര്യരോട് കാവ്യയും മീനാക്ഷിയും ചെയ്തത്…

കൊച്ചി: മകള്‍ മീനാക്ഷിയെ കാണാന്‍ മഞ്ജുവാര്യര്‍ ദിലീപിന്റെ തറവാട്ടില്‍ എത്തിയതായി വിവരം. താന്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് മകളെ ബോധ്യ പെടുത്താന്‍ വേണ്ടിയാണ് മഞ്ജു എത്തിയത്. ഇതിന്റെ പേരില്‍ തന്നെ വെറുക്കരുത് എ്ന്നും മഞ്ജു മീനാക്ഷിയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യാ മാധവന്‍ മഞ്ജുവിനോട് സംസാരിച്ചെങ്കിലും മീനാക്ഷി സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും വിവരമുണ്ട്.

അതേ സമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് ദിലീപ് അകത്തു പോയിട്ട് ഒന്നരമാസം പിന്നിട്ടു. ഹൈക്കോടതിയിലെ ദിലീപിന്റെ രണ്ടാമത്തെ ജാമ്യ ഹര്‍ജി വാദം പൂര്‍ത്തിയാക്കിയതിന് ശേഷം വിധി പറയാന്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപ് വലിയ നിരാശയിലാണെന്നും വിവരമുണ്ട്. വെള്ളിയാഴ്ച ജാമ്യം ലഭിക്കും എന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് ദിലീപ്.

പുതിയ ഹര്‍ജിയില്‍ മുന്‍ ഭാര്യാ മഞ്ജുവിനും ലിബര്‍ട്ടി ബഷീറിനും അനേഷണ സംഘത്തിനും എതിരെ വലിയ ആരോപങ്ങള്‍ ആണ് ദിലീപിന്റെ അഭിഭാഷകന്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിന്റെ ‘അമ്മ ആയ സരോജവും സഹോദരന്‍ അനൂപും ജാമ്യാപേക്ഷ നീട്ടിയതിനെ തുടര്‍ന്ന് ദിലീപിനെ സന്ദര്‍ശിക്കാന്‍ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു.

Related posts