പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍, ഡെങ്കിപ്പനിയെന്ന് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍. പനിയെ തുടര്‍ന്ന് ബുധനാഴ്ചയാണ് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ പ്രയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രിയങ്കയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ 657 പേരാണ് ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. തെക്കന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ഡെങ്കു കേസുകളാണ് പ്രതിവര്‍ഷം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related posts